World

‘അതിഥി’യെ കണ്ട് കുടുംബം ഞെട്ടി;കട്ടിലില്‍ കിടക്കുന്നത് കൂറ്റന്‍ പെരുമ്പാമ്പ്

രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ ഏറ്റവും മനോഹരമായ കാഴ്ചകാണണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും.എന്നാൽ പലപ്പോഴും അങ്ങനെ സംഭവിക്കാറേ ഇല്ല.ഇപ്പോളിതാ ഓസ്‌ട്രേലിയയില്‍ ഒരു കൊടുംബം രാവിലെ എഴുന്നേറ്റ് നോക്കുമ്പോഴാണ് കട്ടിലില്‍ കിടക്കുന്ന പുതിയ ‘അതിഥി’ ഒന്ന് ഞെട്ടി.കൊടുംബം കട്ടിലിൽ കണ്ടത് ഒരു കൂറ്റൻ പെരുമ്പാമ്പിനെയാണ്.സംഭവം നടക്കുന്നത് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിലാണ്.തുറന്നുകിടക്കുന്ന ജനലിലൂടെയാണ് പെരുമ്പാമ്പ് വീടിനകത്ത് പ്രവേശിച്ചത്. രാത്രിയില്‍ പുതപ്പിന്റെ അടിയിലൂടെ കട്ടിലില്‍ പ്രവേശിക്കുകയായിരുന്നു. രാവിലെ എഴുന്നേറ്റ് നോക്കുമ്പോഴാണ് കുടുംബം പെരുമ്പാമ്പിനെ കാണുന്നത്.

പാമ്പിനെ കണ്ട് ഭയന്ന വീട്ടുകാർ ധൈര്യം വീണ്ടെടുത്ത് ഉടൻ തന്നെ പാമ്പ് വിദഗ്ധനെ വിവരം അറിയിച്ചു.തുടർന്ന് പാമ്പ് വിദഗ്ധന്‍ എത്തി ഇതിനെ പിടികൂടി ആള്‍ സഞ്ചാരമില്ലാത്ത പ്രദേശത്ത് തുറന്നുവിട്ടു. കാര്‍പെറ്റ് പൈത്തണ്‍ വിഭാഗത്തില്‍പ്പെട്ട പാമ്പാണ് വീട്ടില്‍ കയറിയത്. ഓസ്‌ട്രേലിയയില്‍ ഇവയെ സാധാരണയായി കണ്ടുവരുന്ന പാമ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *