World

സൗത്ത് ജോര്‍ജിയ ദ്വീപിനെ ലക്ഷ്യമാക്കി ഭീമൻ മഞ്ഞുമല;ഭീതിയിൽ ശാസ്ത്രലോകം

ബ്രിട്ടീഷ് അധിനിവേശ പ്രദേശമായ സൗത്ത് ജോർജിയ ദ്വീപ് ലക്ഷ്യമായി ഭീമൻ മഞ്ഞുമല.വർഷങ്ങൾക്ക് മുൻപ് അറ്റാർട്ടിക്കയിൽ നിന്ന് വേർപിരിഞ്ഞുപോയ മഞ്ഞുമലയാണ് വീണ്ടും ദ്വീപൈൻ ലക്ഷ്യമാക്കി നീങ്ങുന്നത്. സൗത്ത് അറ്റ്‌ലാന്റിക് കടലിലെ ഒഴുക്കിന് അനുസരിച്ചാണ് മഞ്ഞുമലയും സഞ്ചരിക്കുന്നത്.സൗത്ത് ജോർജിയ ദ്വീപിൽ ധാരാളമായി കാണുന്ന പെൻഗ്വിന് ഇത് ഭീഷണി സൃഷ്ടിക്കുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ കണക്കുകൂട്ടൽ.

ദ്വീപിൽ നിന്ന് 31 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ഭീമനൻ മഞ്ഞുമലയുടെ സ്ഥാനം, . ഗുരുത്വാകർഷണ ബലത്തിന്റെ സ്വാധീനത്താൽ കടലിലെ ഒഴുക്ക് വടക്കുദിശയിലേക്ക് ആണെങ്കിൽ സൗത്ത് ജോർജിയ ദ്വീപുമായി മഞ്ഞുമല കൂട്ടിയിടിക്കുമോയെന്ന ഭീതി നിലനിൽക്കുന്നുണ്ട്. കടലിൽ 650 അടി ആഴത്തിൽ വരെ നിലക്കൊള്ളുന്ന ഭീമൻ മഞ്ഞുമലയ്ക്ക് 93 മൈൽ നീളവും 30 മൈൽ വീതിയുമാണുള്ളത്. സൗത്ത് ജോർജിയ ദ്വീപിന് തുല്യമായ വലുപ്പം മഞ്ഞുമലയ്ക്ക് ഉണ്ടെന്നാണ് ബ്രിഗാം യംഗ് സർവകലാശായലയിലെ ശാസ്ത്രജ്ഞനായ ഡേവിഡ് ലോങ് വ്യക്തമാക്കുന്നത്.

ഭീമൻ മഞ്ഞുമല ദ്വീപുമായി കൂട്ടിയിടിക്കുകയാണെങ്കിൽ വലിയ പ്രത്യാഘാതം ഉണ്ടാവുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തീരത്തിന് സമീപം മഞ്ഞുമല നിലയുറപ്പിച്ചാലും ജീവജാലങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കും. ഭക്ഷണം തേടി ലക്ഷകണക്കിന് പെൻഗ്വിനുകൾക്കും സീലുകൾക്കും കടൽ പക്ഷികൾക്കും ദീർഘദൂരം സഞ്ചരിക്കേണ്ടി വരാമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അറ്റാർട്ടിക്കയിൽ നിന്ന് 2017ലാണ് ഈ മഞ്ഞുമല വേർപെട്ടത്. 2300 ചതുരശ്ര മൈലായിരുന്നു അന്ന് ഇതിന്റെ വിസ്തൃതി. ഇപ്പോഴത്തെ സാഹചര്യത്തിൽ മഞ്ഞുമല ചെറുതായെങ്കിലും റോഡ് ഐലന്റിന്റെ വലുപ്പം ഇപ്പോഴും ഇതിന് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *