Special World

ഭാരം 8000 കിലോ; ലോകത്തെ ഏറ്റവും വലിപ്പമേറിയ ആനയെ കണ്ടെത്തി, വൈറലായി വീഡിയോ

വലുപ്പത്തിൽ ആനകളെ തോൽപ്പിക്കാൻ കരയിൽ മറ്റു മൃഗങ്ങളില്ല. എന്നാൽ ആനകളിൽ ഇന്ന് ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും വലിയ ആന ഏതായിരിക്കും? അതിനുള്ള ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.ലോകത്തെ ഏറ്റവും വലിപ്പമേറിയ ആനയുടെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാന്‍സാനിയയിലാണ് ജീവിച്ചിരിക്കുന്നതില്‍ വച്ച് ലോകത്ത് ഏറ്റവും ഭാരമേറിയതെന്ന് കരുതുന്ന ആനയെ കണ്ടെത്തിയത്.വനത്തിലൂടെ തലയെടുപ്പോടെ നടന്നുനീങ്ങുന്ന വമ്പൻ ആഫ്രിക്കൻ ആനയുടെ വീഡിയോ പങ്കുവെച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ സുശാന്ത നന്ദയാണ് ഇക്കാര്യം അറിയിച്ചത്.

ടാന്‍സാനിയയില്‍ കണ്ടെത്തിയ ആനയ്ക്ക് 8000 കിലോഗ്രാമാണ് തൂക്കം. ഭാരത്തിന്റെ കാര്യത്തില്‍ അംഗോളയില്‍ കണ്ടെത്തിയ ആനയ്ക്കാണ് ഇതുവരെയുള്ള റെക്കോര്‍ഡ്. 11000 കിലോഗ്രാമായിരുന്നു ഭാരം. ഇന്ന് ഇത് ജീവിച്ചിരിപ്പില്ല.എന്ടാഹ്യല് ഈ ഭീമൻ ആനയുടെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *