Special World

കുതറിയോടിയ സിംഹത്തെ കൂളായി കൈയിലെടുത്ത് യുവതിയുടെ നടത്തം; വീഡിയോ

കാട്ടിലെ രാജാവ് എന്നാണ് സിംഹത്തെ പൊതുവെ അറിയപ്പെടാറ്. സിംഹത്തെ കാണുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് മിക്ക ആളുകളും. അങ്ങനെയുള്ളപ്പോൾ സിംഹത്തെ കൈയിലെടുത്ത് കൂളായി ഒരാൾ നടന്നു നീങ്ങി എന്ന് കേട്ടാലോ!, അത്ഭുതം തോന്നില്ലേ. ഇപ്പോള്‍ നിരത്തിലൂടെ കുതറിയോടാന്‍ ശ്രമിക്കുന്ന സിംഹത്തെ കൈയിലെടുത്ത് നീങ്ങുന്ന യുവതിയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

കുവൈത്തില്‍ നിന്നുള്ളതാണ് ഇപ്പോൾ വൈറലായി മാറുന്ന വീഡിയോ. കൂടിനുള്ളില്‍ നിന്നും പുറത്തു ചാടിയ വളര്‍ത്തു സിംഹമാണ് പ്രദേശത്ത് ഭീതിവിതച്ചത്. സിംഹത്തിന്റെ ഉടമയായ യുവതി തന്നെയാണ് പോലീസ് സഹായത്തോടെ സിംഹത്തെ പിടികൂടിയത്. യുവതിയുടെ കൈയില്‍ നിന്ന് സിംഹം കുതറിയോടാന്‍ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

വന്യമൃഗങ്ങളെ വളര്‍ത്തുന്നത് കുവൈറ്റില്‍ കുറ്റകരമാണ്. എങ്കിലും അനധികൃതമായി സിംഹം, കടുവ, ചീറ്റ എന്നിവയെ വളര്‍ത്തുന്നവര്‍ ഏറെയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *