നമുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ ലോകത്ത് ഒന്നും തന്നെ തടസ്സമാകില്ലന്ന് തെളിയിക്കുന്ന നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ കണ്ടിട്ടുണ്ട്. ഇതേ സന്ദേശവുമായി ട്വിറ്ററിൽ ഇപ്പോൾ ഒരു വീഡിയോ ശ്രദ്ധനേടുകയാണ്.പ്രോസ്റ്റേറ്റ് കാൻസറിൻറെ നാലാം ഘട്ടത്തിൽ 77-കാരൻ തന്റെ പരിശീലകയ്ക്കൊപ്പം ഐസ് സ്കേറ്റിംഗ് നടത്തുന്നതാണ് വീഡിയോയിൽ.
വീഡിയോയിൽ അദ്ദേഹംമനോഹരമായി നൃത്തം ചെയ്യുകയും വലയത്തിൽ സംഗീതത്തിനൊപ്പം ചുറ്റിക്കറങ്ങുകയും ചെയ്തു. അദ്ദേഹത്തിന്റെ മകളും ഓൺ ട്രയൽ സിഇഒയുമായ റബേക്ക ബാസ്റ്റ്യനാണ് ഹൃദയസ്പർശിയായ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
”എന്റെ അച്ഛന് 77 വയസ്സുണ്ട്, സ്റ്റേജ് 4 പ്രോസ്റ്റേറ്റ് ക്യാൻസറാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഐസ് സ്കേറ്റിംഗ് പഠിക്കാൻ അദ്ദേഹം തീരുമാനിച്ചു, അദ്ദേഹത്തിൻറെ ആഗ്രഹമായിരുന്നു അത്. മാത്രമല്ല തന്റെ ടീച്ചറിനൊപ്പം ഈ പ്രകടനം നടത്തി”-റബേക്ക വീഡിയോ പങ്കുവെച്ച് ട്വിറ്ററിൽ കുറിച്ചു.
എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. നിരവധിപേരാണ് വിഡിയോയ്ക്ക് പ്രതികരണവുമായി രംഗത്ത് എത്തുന്നത്.
My father is 77 years old and has stage 4 prostate cancer. He decided to learn how to ice skate a few years ago, and just did this performance with his teacher.
For anyone that thinks it’s too late to try something new… ❤️ pic.twitter.com/0SZ3FmbNGE
— Rebekah Bastian (@rebekah_bastian) December 9, 2021