ഇരതേടാനായി ഏറെ നേരം ചിലവഴിക്കുന്നവരാണ് വന്യമൃഗങ്ങൾ.തന്റെ ദൃഷ്ടിയിൽ പെടുന്ന ഇരയെ പിടികൂടാനായി ക്ഷമയോടെ എത്ര നേരം വേണമെങ്കിലും ഇക്കൂട്ടർ പതുങ്ങി ഇരിക്കാറുണ്ട്.എന്നാൽ ‘മറ്റൊരു ഇരയെ മുന്നിൽ നിർത്തി’ ആകർഷിച്ച് ഇരപിടിക്കുന്ന പാമ്പിന്റെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുരേന്ദർ മെഹ്റയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.മലയിടുക്കിൽ
നിന്നുള്ളതാണ് വീഡിയോ. മലയിടുക്കിലെ ഗുഹയിലെ കാണുന്ന കീടത്തെ ഇരയാക്കാൻ തക്കംപാത്ത് മരത്തിൽ കാത്ത് ഇരിക്കുകയാണ് പക്ഷി.എന്നാൽ കീടത്തിന്റെ പിന്നിലായി ഭീമൻ പാമ്പ് കിടക്കുന്നത് പക്ഷി അറിയുന്നില്ല.
മരത്തിന്റെ മുകളിൽ നിന്ന് കീടത്തെ പിടികൂടാൻ പക്ഷി പറക്കുന്ന രംഗം മുതലാണ് ഈ വീഡിയോയുടെ ഗതി മാറുന്നത്. കീടത്തെ ലക്ഷ്യമാക്കി ഗുഹയുടെ മുൻവശത്തേക്ക് എത്തുന്ന പക്ഷിയെ ഒരു കുതിപ്പിലൂടെ വായിൽ ആക്കുകയാണ് ഭീമൻ പാമ്പ്. ദൃശ്യത്തിന്റെ ആരംഭത്തിൽ ഒരിടത്തും ഗുഹാമുഖത്ത് പാമ്പ് കിടക്കുന്നതായി ഒരു സൂചനയും ലഭിക്കുന്നില്ല.കാഴ്ചക്കാരിൽ ഒരു ഞെട്ടൽ ഉണ്ടാക്കുന്നവിധമാണ് പാമ്പ് പെട്ടെന്ന് ദൃശ്യത്തിലേക്ക് വരുന്നത്.
Nothing is predictable in #Nature..
Prey and Predator..
Art of #Camouflage #SurvivalofFittest @susantananda3 pic.twitter.com/ixHSEQygxj— Surender Mehra IFS (@surenmehra) December 6, 2020