Uncategorized

ജനതാദള്‍ എസ് സംസ്ഥാന ഘടകം പിളര്‍ന്നു; ജോര്‍ജ് തോമസ് വിഭാഗം യുഡിഎഫിലേക്ക്

കൊച്ചി: ജനതാദൾ എസ് സംസ്ഥാന ഘടകം പിളർന്നു. സെക്രട്ടറി ജനറൽ ജോർജ് തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം യുഡിഎഫിലേക്ക്.പാർട്ടി ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുടെ ബിജെപി അനുകൂല നിലപാടുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ജോർജ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു.തങ്ങൾക്ക് സി കെ നാണുവിന്റെ പിന്തുണയുണ്ടെന്നും ജോർജ് തോമസ് അവകാശപ്പെട്ടു.ഇതോടെ വനവികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ജോർജ് തോമസ് രാജിവയ്ക്കും.

സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് സി കെ നാണുവിനെ നീക്കിയത് മുതൽ ആരംഭിച്ച പടലപ്പിണക്കമാണ് ഇപ്പോൾ ഒരുവിഭാഗം യുഡിഎഫിലേക്ക് പോകുന്നതുനവരെ കാര്യങ്ങൾ എത്തിനിൽക്കുന്നത്.

പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് പോര് രൂക്ഷമായതിനെ തുടർന്ന് സി കെ നാണുവിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടിരുന്നു.മാത്യു ടി തോമസിനെ പ്രസിഡന്റാക്കി പുതിയ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചതായി ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ അറിക്കുകയായിരുന്നുഇതോടെയാണ് സംസ്ഥാന ഘടകം പിരിച്ചുവിട്ടത് നിലനിൽക്കില്ലെന്ന് സി കെ നാണു വിഭാഗം പ്രമേയം പാസാക്കിയത്. ഇതിന് പിന്നാലെയാണ് ജോർജ് തോമസും ഒപ്പമുള്ളവരും യുഡിഎഫിലേക്ക് പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *