Kerala Uncategorized

കളമശേരിയിലെ തോല്‍വി; യുഡിഎഫിൽ പ്രശ്നങ്ങളില്ലെന്ന് കെപിഎ മജീദ്

എറണാകുളം: കളമശ്ശേരി നഗരസഭയിലെ സിറ്റിംഗ് സീട്ടിലുണ്ടായ തോൽ‌വിയിൽ യുഡിഎഫിനുള്ളിൽ പ്രശനങ്ങളില്ലെന്ന് മുസ്ലീംലീഗ് നേതാവ് കെപിഎ മജീദ്.മുസ്ലീംലീഗും കോൺഗ്രസും തമ്മിൽ പ്രശനമുണ്ടെന്ന പ്രചാരണം ശരിയല്ല.കണ്ണൂരിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഗ് കൂടുതല്‍ സീറ്റ് ആവശ്യപെടുമോ എന്ന ചോദ്യത്തിന് മുന്നണിയിൽ സീറ്റ് വിഭജന ചർച്ച പുരോഗമിക്കുകയാണെന്നും. കൂടുതൽ സീറ്റ് ചോദിക്കുന്ന കാര്യത്തിൽ മുസ്ലീംലീഗ് കമ്മിറ്റി കൂടി തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *