Sports

മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് ടോസ്;ചെയ്‌സ് ചെയ്ത് ജയം തുടരാന്‍ കോഹ്‌ലി;സഞ്ജു കളിക്കും

ഇന്ത്യ-ഓസീസ് മൂന്നാം ട്വന്റി20 മത്സരത്തിന്റെ ടോസ് ഇന്ത്യ നേടി.ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. കൂടാതെ മൂന്നാം ടി20യിലും സഞ്ജു പ്ലേയിങ് ഇലവനിൽ ഇടംനേടി.

ഇന്ത്യ രണ്ടാം ടി20യിലെ അതേ ഇലവനെയാണ് നിലനിർത്തിയത്. ഇന്നത്തെ കളിയിൽ ജയം അവർത്തിച്ചാൽ ഇന്ത്യക്ക് പരമ്പര തൂത്തുവാരാം. കാൻബറയിലും സിഡ്‌നിയിലും നടന്ന ആദ്യ രണ്ട് ടി20യിലും ഇന്ത്യ ജയിച്ചു കയറിയിരുന്നു.

ഓസീസ് നിരയിലേക്ക് പരിക്കേറ്റ ആരോൺ ഫിഞ്ച് മടങ്ങി എത്തി. സ്റ്റൊയ്‌നിസ് കളിക്കുന്നില്ല. ഈ മാറ്റങ്ങൾ ഒഴിച്ചാൽ രണ്ടാം ടി20യിൽ ഇറക്കിയ ടീമിൽ നിന്നും ഓസ്‌ട്രേലിയക്ക് മറ്റ് മാറ്റങ്ങൾ ഇല്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നെങ്കിലും മികച്ച സ്‌കോർ കണ്ടെത്താൻ ശ്രമിക്കുമെന്ന് ഫിഞ്ച് വ്യക്തമാക്കി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *