Sports

വിജയം കണ്ടെത്താനാവാതെ കേരള ബ്ലാസ്‌റ്റേഴ്സ്;കൊമ്പന്‍മാരെ വീഴ്ത്തി വിജയം സ്വന്തമാക്കി ഗോവ

ഐഎസ്എല്ലിൽ ഈ സീസണിലെ ആദ്യ വിജയമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്വപ്‌നം നാലാം പോരിലും ഫലം കണ്ടില്ല . എഫ്‌സി ഗോവയ്‌ക്കെതിരായ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങേണ്ടി വന്നു. കളിയുടെ അവസാന നിമിഷത്തിൽ ഒരു ഗോൾ മടക്കിനല്കാൻ ആയെങ്കിലും തൊട്ടു പിന്നാലെ ഗോവ മൂന്നാമതും ഗോൾ വല ചലിപ്പിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് ഞെട്ടി.

ഇഗോർ അംഗുലോ ഇരട്ട ഗോളുകൾ നേടി ഗോവൻ ടീമിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *