Sports

ഇംഗ്ലണ്ടിനെതിരെ തകർപ്പന്‍ ക്യാച്ചുമായി സ്മൃതി മന്ദാന, വീഡിയോ

ലണ്ടന്‍: മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ആശ്വാസ ജയത്തിലേക്ക് ഇന്ത്യ എത്തി.ഇതോടെ 2-1ന് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. അവസാന ഏകദിനത്തില്‍ ചെറുത്ത് നിന്ന് ഇന്ത്യന്‍ സംഘം ജയത്തിലേക്ക് എത്തിയപ്പോള്‍ ആരാധകരുടെ കണ്ണുടക്കിയത് സ്മൃതി മന്ദാന എടുത്ത ക്യാച്ചിലാണ്.

നാട്ടലീ സൈവറെ പുറത്താക്കാനാണ് മന്ദാനയുടെ അടിപൊളി ഡൈവിങ് ക്യാച്ച് വന്നത്. ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 38ാം ഓവറില്‍ ദീപ്തി ശര്‍മയെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിന് ഇടയിലാണ് നാട്ടലി സൈവറെ മന്ദാന തന്റെ കൈക്കുള്ളിലാക്കിയത്.

 

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *