National Sports

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് കോവിഡ്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് കൊറോണ അഥിരീകരിച്ചു. തനിക്ക് കോവിഡ് പോസിറ്റിവ് ആയ വിവരം സച്ചിന്‍ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

ഡോക്‌ടര്‍മാർ നൽകിയ നിര്‍ദേശപ്രകാരം കോവിഡ് ചട്ടങ്ങള്‍ പാലിച്ച് വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുകയാണ് താരം. കുടുംബത്തിലെ മറ്റാര്‍ക്കും നിലവിൽ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് സച്ചിന്‍ രോഗവിവരം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

ഈയിടെ അവസാനിച്ച വേള്‍ഡ് റോഡ് സേഫ്റ്റി ടി20 സീരീസില്‍ സച്ചിന്‍ കളിച്ചിരുന്നു. സച്ചിന്‍ ക്യാപ്റ്റനായ ഇന്ത്യന്‍ ലെജന്‍ഡ്‌സാണ് മത്സരത്തിൽ കിരീടം സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *