Sports

മിഥാലിയുടെ കിരീടത്തിൽ മറ്റൊരു പൊന്‍തൂവല്‍ കൂടി; 10000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിത

ലഖ്‌നൗ: രാജ്യാന്തര ക്രിക്കറ്റിൽ 10000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമായി ഇന്ത്യൻ ക്യാപ്റ്റൻ മിഥാലി രാജ്.ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മൂന്നാം ഏകദിന മത്സരത്തിലാണ് താരം ഈ അത്യപൂർവ നേട്ടം കരസ്ഥമാക്കിയത്. മത്സരത്തില്‍ 36 റണ്‍സുകൾ നേടിയാണ് പുറത്തായി. ഏകദിന മത്സരങ്ങളില്‍ നിന്ന് 6974 റണ്‍സും ട്വന്റി20യില്‍ നിന്ന് 2364 റണ്‍സും 10 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 663 റണ്‍സുമാണ് ഇന്ത്യൻ ക്യാപ്റ്റന്റെ സമ്പാദ്യം. രാജ്യാന്തര തലത്തില്‍ 10000 റണ്‍സ് നേടുന്ന രണ്ടാമത്തെ വനിത താരമാണ് മിഥാലി. ഇംഗ്ലണ്ടിന്റെ ചാര്‍ലോട്ട് എഡ്വാഡാണ് ആദ്യമായി 10000 റണ്‍സ് എന്ന വമ്പൻ നേട്ടം കൈപ്പിടിയിലാക്കിയ വനിത.

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ 1999ലാണ് മിഥാലി രാജ് അരങ്ങേറുന്നത്. അയര്‍ലന്‍ഡിനെതിരെയായിരുന്നു താരത്തിന്റെ ആദ്യമത്സരം. 212 ഏകദിന മത്സരങ്ങളില്‍നിന്നായി ഏഴ് സെഞ്ച്വറിയും 54 അര്‍ധസെഞ്ച്വറിയും മിഥാലി നേടിയിട്ടുണ്ട്.താരത്തിന്റെ ഈ സുവർണ്ണ നേട്ടത്തെ അഭിനന്ദിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കറടക്കമുള്ള താരങ്ങള്‍ രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *