Sports

100 ഏകദിനങ്ങളുടെ തിളക്കത്തില്‍ ഹര്‍മന്‍പ്രീത് കൗര്‍;നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതാ താരം

ഇന്ത്യന്‍ ദേശീയ ടീമിനായി നൂറ് ഏകദിന മത്സരങ്ങൾ കളിച്ച വനിതാ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലേക്ക് ഹർമൻപ്രീത് കൗറും. കഴിഞ്ഞ ദിവസം ലഖ്‌നൗവിൽ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ കളത്തിലിറങ്ങിയപ്പോഴാണ് താരം ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. മിതാലി രാജ് (210), ജുലാൻ ഗോസ്വാമി (183), അഞ്ജും ചോപ്ര (127), അമിത ശർമ്മ (116) എന്നിവരാണ് ഇന്ത്യൻ ദേശീയ ടീമിനായി നൂറ് ഏകദിനങ്ങൾ കളിച്ച മറ്റു വനിതാ താരങ്ങൾ.

മത്സരത്തിൽ ടോസ് നേടി ദക്ഷിണാഫ്രിക്കൻ ടീം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആറ് ബൗണ്ടറികളോടെ 41 പന്തിൽ നിന്ന് 40 റൺസ് നേടിയ ഹർമൻപ്രീതിനെ സുനെ ലൂസ് ആണ് പുറത്താക്കിയത്. ഇന്ത്യൻ ഏകദിന വൈസ് ക്യാപ്റ്റനായ ഹർമൻപ്രീത് 100 മത്സരങ്ങളിൽ നിന്നുമായി 2,412 റൺസ് നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *