Sports

94 പന്തില്‍ 173 റണ്‍സ്; വെടിക്കെട്ട് ബാറ്റിങ്ങുമായി ഇഷാന്‍ കിഷന്‍,ഇന്ത്യന്‍ ടീമിലേക്ക് വൈകില്ല

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ വെടിക്കെട്ട് പ്രകടനവുമായി ഇഷാന്‍ കിഷന്‍.മത്സരത്തിൽ 94 പന്തില്‍ നിന്ന് 173 റണ്‍സ് നേടിയാണ് ജാര്‍ഖണ്ഡിന്റെ സ്വന്തം വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്രൗണ്ടിൽ നിന്നും മടങ്ങിയത്.

11 സിക്‌സും, 19 ഫോറുമാണ് ഇഷാന്റെ ബാറ്റില്‍ നിന്ന് പിറന്നത്. മധ്യപ്രദേശിന് എതിരെ ഇഷാന്റെ ബാറ്റിങ് കരുത്തില്‍ 30 ഓവറില്‍ ജാര്‍ഖണ്ഡ് 248 റണ്‍സ് പിന്നിട്ടു. തകര്‍പ്പന്‍ സെഞ്ചുറി നേടിയതോടെ ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോള്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാനുള്ള സാധ്യത ഇഷാന്‍ വര്‍ധിപ്പിച്ചു.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇഷാന്‍ ഇടം നേടുമെന്നാണ് സൂചന. ഐപിഎല്‍ മുന്‍പില്‍ നില്‍ക്കെ ഇഷാന്‍ മികച്ച ഫോമില്‍ കളിക്കുന്നത് മുംബൈ ഇന്ത്യന്‍സിനേയും സന്തോഷിപ്പിക്കുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പകരക്കാരനായി എത്തി മികവ് തെളിയിച്ചാണ് ഇഷാന്‍ മുംബൈ ടീമില്‍ സ്ഥാനം ഉറപ്പിച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *