Sports

ഒരു പന്തില്‍ നിന്നും 286 റണ്‍സ്;ആർക്കും മറികടക്കാൻ കഴിയാത്ത റെക്കോർഡ്, ക്രിക്കറ്റ് ചരിത്രത്തിൽ അത്യപൂർവം

ഒരു ക്രിക്കറ്റ് മാച്ചിൽ ഒരു ബോളിൽ നിന്ന് പരമാവധി എത്ര റൺ ആണ് നേടാൻ കഴിയുക…? സ്ഥിരമായി ക്രിക്കറ്റ് കളികൾ കാണുന്നവർ ആയതിനാൽ നമുക്ക് എല്ലാം അറിയാം ഏറിവന്നാൽ ഒരു നാല്, അല്ലെങ്കിൽ ആറ്. ലീഗൽ ആയ ഒരു ഡെലിവറിയിൽ നിന്ന് നേടാൻ കഴിയുന്ന മാക്സിമം റൺസിൻറെ കാര്യമാണ് ഇപ്പോൾ പറഞ്ഞത്. നോ ബോൾ, വൈഡ്, ബൈ റൺസ് അങ്ങിനെയുള്ള എക്സ്ട്രാ ബോളും എക്സ്ട്രാ റൺസും മാറ്റിനിർത്തി ഒരു ഫൈൻ ഡെലിവറിയിൽ നിന്ന് ഒരു ബാറ്റ്സ്മാന് നേടിയെടുക്കാൻ കഴിയുന്ന പരമാവധി റൺസിൻറെ കാര്യമാണ് ഇവിടെ പറയുന്നത്.

അതിൽ കൂടുതൽ റൺസ് ഒരു ബോളിൽനിന്ന് നേടണമെങ്കിൽ ഫീൽഡിലെ ഗ്യാപ്പിലേക്ക് പന്ത് അടിച്ച് ഓടി റൺസ് കണ്ടെത്തണം. അങ്ങനെ റൺസ് കണ്ടെത്താനാണെങ്കിൽ 11 പേര് അടങ്ങിയ ഫീൽഡിങ് സൈഡിനെ മറികടന്ന് ബോൾ ഡെഡ് ആകുന്നതിന് മുമ്പ് മാക്സിമം മൂന്നോ നാലോ റൺസ് ആയിരിക്കും കണ്ടെത്താൻ കഴിയുക.

എന്നാൽ ഒരു പന്തിൽ നിന്ന് 286 റൺസ് നേടിയ ടീമിമുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ അങ്ങനെയൊരു ചരിത്രമുണ്ട്. മറ്റൊരു ടീമിന് പിടിച്ചടക്കാൻ വിദൂര സാധ്യത പോലുമില്ലാത്ത ഈ അപൂർവ റെക്കോർഡിൻറെ ഉടമകൾ ടീം വിക്ടോറിയയാണ്.

സംഭവം നടക്കുന്നത് 1894, ആസ്ട്രേലിയ-വിക്ടോറിയ മത്സരം നടക്കുന്ന സമയം. കളിക്കിടയിൽ വിക്ടോറിയൻ ബാറ്റ്സ്മാൻ പന്ത് ഉയർത്തി അടിച്ചു.ഗ്രൗണ്ടിന്റെ മധ്യത്തിലായി നിന്നിരുന്ന ഒരു മരത്തിൽ പന്ത് ചെന്ന് ഉടക്കുന്നു. പന്ത് താഴെ വീഴാതായതോടെ ബാറ്റ്സ്മാൻമാർ രണ്ടും പേരും റൺസ് നേടാനായി പിച്ചിന് കുറുകെ തലങ്ങും വിലങ്ങും ഓട്ടം ആരംഭിച്ചു.അങ്ങനെ ഓട്ടം ആരംഭിച്ച ബാറ്റ്സ്മാൻമാർ ഓട്ടം നിർത്തിയത് 286 റൺസ് സ്കോർബോർഡിൽ എത്തിയപ്പോളാണ്.

മരത്തിലാണെങ്കിലും ഗ്രൗണ്ടിൽ നിന്ന് നോക്കിയാൽ പന്ത് കാണാൻ കഴിയുന്നതിനാൽ അമ്പയർ ഡെഡ്ബോൾ വിളിച്ചതുമില്ല. ഇതോടെ പ്രതിസന്ധിയിലായ ടീമംഗങ്ങളും ആരാധകരും മരം മുറിക്കാൻ വാളും മഴുവുമൊക്കെ ആയി എത്തിയെങ്കിലും അവരുടെ ശ്രമം പരാജയപ്പെട്ടു. തുടർന്ന് തോക്കുകൊണ്ട് വെടിയുതിർത്താണ് പന്ത് നിലത്തു വീഴ്ത്തിയത്. പന്ത് നിലത്ത് വീണപ്പോഴേക്കും 286 റൺസ് നേടിയ വിക്ടോറിയൻ ടീം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ആകളിയിൽ വിക്ടറി ജയിക്കുകയൂം ചെയ്തു.അങ്ങനെയാണ് ഒരു ടീമിനും തകർക്കാൻ കഴിയാത്ത ക്രിക്കറ്റ് ലോകത്തെ അത്യപൂർവമായ റെക്കോർഡ് ടീം വിക്ടോറിയക്ക് സ്വന്തമായത്

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *