Sports

ഒരോവറില്‍ അഞ്ച് സിക്‌സുകള്‍;കരുത്ത് തെളിയിച്ച് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍

മുംബൈ: ഐപിഎല്‍ താര ലേലം നടക്കുന്നതിന് മുൻപ് തന്നെ ഫോമിലേക്ക് മടങ്ങിയെത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണണമെന്റിലാണ് അര്‍ജുന്‍ തന്റെ കരുത്ത് തെളിയിച്ചത്. പോലീസ് ഇന്‍വിറ്റേഷന്‍ ഷീല്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ എംഐജി ക്രിക്കറ്റ് ക്ലബിനായി കളിച്ച അര്‍ജുന്‍ 31 പന്തില്‍ 77 റണ്‍സും മൂന്ന് വിക്കറ്റും നേടി. ഗ്രൂപ്പ് എയില്‍ ഇസ്ലാം ജിംഖാനയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് അര്‍ജുന്റെ അവിസ്മരണീയ പ്രകടനം.

അര്‍ജുന്‍ അടക്കമുള്ള താരങ്ങളുടെ മികച്ച പ്രകടനത്തിലൂടെ എംഐജി 194 റണ്‍സിന്റെ ജയം സ്വന്തമാക്കി.കളിയിൽ എട്ട് സിക്‌സും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു അര്‍ജുന്റെ സമ്പാദ്യം. കൊറോണ വ്യാപനത്തെ തുടര്‍ന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള മത്സരങ്ങളെല്ലാം നിര്‍ത്തിവച്ചിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും നടക്കുന്ന ആദ്യ ടൂര്‍ണമെന്റാണിത്.

നടക്കാനിരിക്കുന്ന ഐപിഎല്‍ താര ലേലത്തില്‍ അര്‍ജുന്റെ പേരുമുണ്ട്.താരത്തിന് 20 ലക്ഷമാണ് അടിസ്ഥാന വില.എന്തായാലും ഈ മിന്നും പ്രകടനം ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ ശ്രദ്ധനേടും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *