Sports

പന്തിന്റെ ബാറ്റിങ് മികവിൽ അമ്പരന്ന് ക്യാപ്റ്റൻ, പുകഴ്ത്തി സുനിൽ ഗാവസ്കർ

ചെന്നൈ∙ ഇന്ത്യ– ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിലെ രണ്ടാം ദിനത്തിലെ ഋഷഭ് പന്തിന്റെ ബാറ്റിങ് മികവിനെ പുകഴ്ത്തി സുനിൽ ഗാവസ്കർ രംഗത്ത്. ഇന്ത്യയ്ക്ക് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോൾ ബോളുകൾ ബൗണ്ടറി പായിച്ച് ഇന്ത്യൻ സ്കോർ ഉയർത്തിയ പന്തിന്റേത് ബുദ്ധിപരമായ നീക്കമായിരുന്നെന്ന് ഗാവസ്കർ വിലയിരുത്തുന്നത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 329 ന് പുറത്തായപ്പോൾ 58 റൺസുമായി പുറത്താകാതെനിന്ന ബാറ്റ്സ്മാനാണ് ഋഷഭ് പന്ത്.

വളരെ ബുദ്ധിമുട്ടേറിയ സാഹചര്യം ഋഷഭ് പന്ത് ബുദ്ധിപരമായി കൈകാര്യം ചെയ്തതായും സുനിൽ‌ ഗാവസ്കർ ഒരു സ്പോർട്സ് മാധ്യമത്തോട് വ്യക്തമാക്കി. പന്തിന് മറ്റൊരു അർധസെഞ്ചുറി കൂടി, ഞായറാഴ്ച അദ്ദേഹം പുറത്തെടുത്ത കളി മികച്ചതായിരുന്നു. പ്രത്യേകിച്ച് അക്സർ‌ പട്ടേൽ പുറത്തായ ശേഷം. തുടർ‌ന്ന് അദ്ദേഹം തന്റെ സ്കോറുയര്‍ത്തി. ഇതുപോലൊരു പിച്ചിൽ‌ വാലറ്റത്തെ ബാറ്റ്സ്മാൻമാരെ ഒപ്പം ചേർത്ത് ഏറെ നേരം തുടരാൻ കഴിയില്ല.

അദ്ദേഹം സാഹചര്യം കൃത്യമായി ഉൾക്കൊടി കളിച്ചു.ശരിയായ സമയത്ത് ആക്രമിച്ച് കളിച്ച് റൺസ് നേടി. ഇത്തരം പ്രകടനം ഒരു യുവതാരം പുറത്തെടുത്തതിൽ വളരെ സന്തോഷമുണ്ട്. എപ്പോഴെല്ലാം ആക്രമിക്കണമെന്നും സിംഗിളുകൾ കണ്ടെത്തണമെന്നുമുള്ള കൃത്യമായ കണക്കെടുപ്പോടെയാണു പന്ത് കളിച്ചത്– ഗാവസ്കർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *