Sports

മൊയീൻ അലിയുടെ സ്പിന്നിൽ 22ാം ഓവറിൽ ‘കുറ്റി’ തെറിച്ചു; നിശബ്ദമായി ഗാലറി ,അന്തംവിട്ട് കോലി;വൈറലായി വീഡിയോ

ചെന്നൈ: ഏറെ കാലത്തിന് ശേഷം കാണികളുടെ ആരവം ഉയർന്ന ക്രിക്കറ്റ് ഗാലറിയെ നിശ്ബദമാക്കി ഇന്ത്യൻ നായകൻ വിരാട് കോലിയുടെ വിക്കറ്റ് നഷ്ടം.കാണികളെ മാത്രമല്ല ഇന്ത്യൻ ക്യാപ്റ്റൻ പോലും അക്ഷരാർഥത്തിൽ സ്തബ്ധനായി പോയി ആ വിക്കറ്റ് നഷ്ടത്തിൽ.മൊയീൻ അലിയുടെ പന്തിൽ കുറ്റി തെറിക്കുമ്പോൾ കോലി നിശ്ബദനായി നിന്നു.ഒന്നും മനസിലാവാതെ കോലി മറുവശത്തുനിന്ന രോഹിത്തിനോട് സംഭവിച്ചകാര്യം ചോദിക്കുന്നുമുണ്ട്.22ാം ഓവറിലാണ് കോലി മൊയീൻ അലിയുടെ പന്തിൽ ക്ലീൻ ബൗൾഡായത്.എന്തായാലും ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

അതേസമയം, ഇന്ത്യൻ ക്യപ്റ്റന്റെ മനോഹര ഇന്നിങ്സ് പ്രതീക്ഷിച്ച ക്രിക്കറ്റ് ആരാധകരെ നിരാശരാക്കി അഞ്ച് പന്തുകൾ നേരിട്ട കോലി, സംപൂജ്യനായാണ് ഗ്രൗണ്ടിൽ നിന്നും മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *