ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസര്‍ ടി നടരാജനെ വിജയ് ഹസാരേയ്ക്കുള്ള തമിഴ്നാട് ടീമില്‍ നിന്ന് ഒഴിവാക്കി. ബിസിസിഐ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തമിഴ്നാട് ടീമില്‍ നിന്ന് നടരാജനെ ഒഴിവാക്കിയത്.
ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നടരാജന് ഇടം നേടും എന്നതിനെ തുടര്‍ന്നാണ് ബിസിസിഐ നിര്‍ദേശം എന്നാണ് ലഭിക്കുന്ന വിവരം.ഇംഗ്ലണ്ടിനെതിരായ വൈറ്റ്ബോള്‍ ക്രിക്കറ്റ് പരമ്പരയില്‍ ടി നടരാജനെ ഫ്രഷ് ആയി വേണം എന്നാണ് ബിസിസിഐയും ടീം മാനേജ്മെന്റും ആവശ്യപ്പെടുന്നത്.
ഇന്ത്യന്‍ ടീമിന്റെ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്കി ബിസിസിഐയുടെ ആവശ്യം ഞങ്ങൾ അംഗീകരിച്ചു- തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി ആര് എസ് രാമസ്വാമി വ്യക്തമാക്കി.