Sports

രാജ്യത്തിനായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കണം എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം;മനസ്സ് തുറന്ന് സഞ്ജു

തിരുവനന്തപുരം: ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്നതാണ് തന്റെ സ്വപ്‌നമെന്ന് സഞ്ജു സാംസണ്‍.എല്ലാ അര്‍ഥത്തിലും ഒരു മികച്ച ക്രിക്കറ്റ് താരമായി മാറണമെങ്കിൽ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിരിക്കണമെന്നും സഞ്ജു പറഞ്ഞു.

ഏറ്റവും കൂടുതല്‍ വെല്ലുവിളി സൃഷ്ടിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റ് ആണ് .ടെസ്റ്റില്‍ എന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുക എന്നതാണ് എന്റെ എല്ലായ്‌പ്പോഴുത്തെയും സ്വപ്നം. എന്നാല്‍ ഒരു സമയം ഒരു ചുവട് എന്നതേ പാടുള്ളെന്നും ഞാന്‍ തിരിച്ചറിയുന്നു. അതിനാല്‍ പതിയെ, ക്ഷമയോടെ അത് സംഭവിക്കാനായി ഞാന്‍ കാത്തിരിക്കും, പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ സഞ്ജു പറഞ്ഞു.

ടി20യിൽ വിജയിക്കുന്നതിനേക്കാള്‍ കൂടുതല്‍ തോല്‍ക്കാനാണ് സാധ്യത. എന്നാല്‍ ഞാന്‍ ഒരുങ്ങിയ വിധത്തില്‍ എനിക്ക് പൂര്‍ണ തൃപ്തിയുണ്ടെന്നും സഞ്ചു പറഞ്ഞു. വിജയം നമുക്ക് ചുറ്റുമുണ്ട്. എന്താണോ ചെയ്യുന്നത് അത് ചെയ്യുന്നത് തുടരുകയും, നന്നായി ഒരുങ്ങുകയും ചെയ്യുക എന്നതാണ് എനിക്ക് വേണ്ടത്. എപ്പോഴാണ് പോസിറ്റീവ് ഫലങ്ങള്‍ നിങ്ങളെ പിന്തുടരുക എന്ന് പറയാനാവില്ല, ഇന്റർവ്യൂവിൽ സഞ്ജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *