Sports

ഈ ദശാബ്ദത്തിലെ ഏകദിന, ട്വന്റി 20 ടീമുകളുടെ ക്യാപ്റ്റനായി ധോണി

ന്യൂഡല്‍ഹി: ഐസിസി ഈ ദശാബ്ദത്തിലെ ഏകദിന, ട്വന്റി 20 ടീമുകളുടെ നായകൻ എം എസ് ധോണി.ഐസിസി ഏകദിന ടീമില്‍ ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയുമാണ് ഇടംപിടിച്ച മറ്റു താരങ്ങള്‍.

എ ബി ഡീവില്ലേഴ്‌സ്, ബെന്‍ സ്‌റ്റോക്‌സ്,ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ സ്റ്റാര്‍ക്, ട്രെന്‍ഡ് ബോള്‍ട്ട്, ഇമ്രാന്‍ താഹിര്‍, ലസിത് മലിംഗ, ഷാക്കിബ് അല്‍ ഹസന്‍ എന്നിവരാണ് പതിറ്റാണ്ടിലെ ഐസിസി ഏകദിന ടീമില്‍ ഇടംപിടിച്ച മറ്റു പ്രമുഖ താരങ്ങള്‍. പതിറ്റാണ്ടുകളുടെ ഐസിസി ട്വന്റി 20 ടീമില്‍ എംഎസ് ധോണി, വിരാട് കോഹ് ലി, രോഹിത് ശര്‍മ്മ എന്നിവര്‍ക്ക് പുറമേ ജസ്പ്രീത് ബൂമ്രയും ഇന്ത്യയില്‍ നിന്ന് ഇടംനേടിയിട്ടുണ്ട്.

ഗ്ലിന്‍ മാക്‌സ്‌വെല്‍, കീറോണ്‍ പൊള്ളാര്‍ഡ്,ആരോണ്‍ ഫിച്ച്, എ ബി ഡീവില്ലേഴ്‌സ്,ക്രിസ് ഗെയ്ല്‍, റാഷിദ് ഖാന്‍, ലസിത് മലിംഗ എന്നിവരാണ് ട്വന്റി 20 ടീമില്‍ ഇടംപിടിച്ച മറ്റു താരങ്ങള്‍.വിരാട് കോഹ്‌ ലിയാണ് ടെസ്റ്റ് ഉള്‍പ്പെടെ മൂന്ന് പതിപ്പിലും പതിറ്റാണ്ടിലെ ഐസിസി ടീമില്‍ ഇടംപിടിച്ച ഒരേ ഒരു താരം . ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയാണ്‌.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

Leave a Reply

Your email address will not be published. Required fields are marked *