ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ഓസ്ട്രേലിയന്‍ താരങ്ങള്‍. ഇപ്പോഴിതാ സഹതാരങ്ങള്‍ക്ക് ഒരു പ്രധാന മുന്നറിയിപ്പുമായെത്തിയിരിക്കുകയാണ് ആരോണ്‍ ഫിഞ്ച്. ഇന്ത്യന്‍ ക്യാപ്റ്റൻ വിരാട് കൊഹ്ലിക്ക് എതിരെ ഇറങ്ങുമ്പോൾ പാലിക്കേണ്ട മുന്‍കരുതലാണ് തരാം പങ്കുവെയ്ക്കുന്നത്.
കൊഹ്ലിയോട് ഏറ്റുമുട്ടുമ്പോള്‍ കൃത്യമായ ബാലന്‍സ് നിലനിർത്തണമെന്നും കൂടുതല്‍ പ്രകോപിപ്പിച്ചാല്‍ അദ്ദേഹത്തിന് ഒരു ദയയുമുണ്ടാകില്ലെന്നാണ് ഫിഞ്ച് മുന്നറിയിപ്പ് നല്കുന്നു.ഇതിനുമുമ്പ് ഇരുടീമുകളും നേർക്കുനേർ വന്ന ഹോം ടെസ്റ്റ് സീരീസില്‍ കളിച്ചിട്ടുള്ള ഫിഞ്ച് ഇന്ത്യന്‍ ക്യാപ്റ്റൻ പഴയതിനേക്കാള്‍ ശാന്തനായി എന്നാണ് വിലയിരുത്തുന്നത്.
കൊഹ്ലി ഫീല്‍ഡില്‍ കൂടുതല്‍ ശാന്തനായെന്നും ഇപ്പോള്‍ കുറച്ചുകൂടി കളിയുടെ ടെംപോ മനസിലാക്കുന്നുണ്ടെന്നും ആരോണ്‍ ഫിഞ്ച് പറഞ്ഞു.