Sports

റൺസ് അല്ല മനുഷ്യത്വമാണ് പ്രധാനം; കായിക ലോകത്തിന്റെ കയ്യടി നേടി മുഹമ്മദ് സിറാജ്

ക്രിക്കറ്റ് പ്രേമികളുടെ കയ്യടി നേടി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. റൺസ് അല്ല മനുഷ്യത്വമാണ് ഏറ്റവും വലുതെന്ന് ഓർമിപ്പിക്കുകയായിരുന്നു മുഹമ്മദ് സിറാജ്.ഒന്നാം ഇന്നിങ്‌സില്‍ ബൂമ്രയുടെ ഷോട്ട് ഏറ്റ് വീണ ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീനിന് നേര്‍ക്ക് പാഞ്ഞെത്തിയാണ് മുഹമ്മദ് സിറാജ് കായിക പ്രേമികളുടെ മനസ് കീഴടക്കിയത്.

ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ ബൂമ്രയുടെ ബാറ്റിൽ നിന്ന് പാഞ്ഞ പന്ത് കാമറൂണിന്റെ മുഖത്ത് അടിച്ചു. ഈ സമയം റൺസ് എടുക്കാനായി ബൂമ്ര ഓടിയപ്പോള്‍ സിറാജ് പാഞ്ഞത് കാമറൂണിന്റെ അടുത്തേക്കാണ്. റൺസ് എടുക്കാനായി ഓടാതെ കാമറൂണ്‍ ഗ്രീനിന്റെ അടുത്തേക്ക് എത്തി സിറാജ് ആശ്വസിപ്പിച്ചു.

‘സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് സിറാജിന്റെ പെരുമാറ്റം കയ്യടി നേടുന്നത്. ഇതിന്റെ വീഡിയോ
ബിസിസിഐയും പങ്കുവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *