പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിക്കുന്നവരാണ് മിക്ക ആളുകളും. എങ്കിൽ പിന്നെ പാമ്പിനെ കണ്ടാലോ? ഇപ്പോഴിതാ പത്തിവിടര്‍ത്തി ആടുന്ന കൂറ്റൻ പാമ്പിനെ തന്ത്രപൂര്‍വ്വം പിടികൂടുന്ന പാമ്പുപിടുത്തക്കാരന്റെ വീഡിയോയാണ് വൈറലാകുന്നത്.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.വീഡിയോയുടെ തുടക്കത്തിൽ നടുറോഡില്‍ പത്തിവിടര്‍ത്തി നില്‍ക്കുകയാണ് മൂര്‍ഖന്‍ പാമ്പ്. പിടികൂടാന്‍ പാമ്പിന്റെ മുന്നില്‍ നില്‍ക്കുകയാണ് പാമ്പ് പിടിത്തക്കാരന്. തുടര്‍ന്നാണ് പാമ്പ് പിടിത്തക്കാരന്റെ വൈദഗ്ധ്യം വെളിവാക്കുന്നതാണ് വിഡിയോയിൽ.
Even that snake was awestruck with the smart drill of the man in uniform…
(But don’t try this if you are not trained ) pic.twitter.com/OK1dCze5KG— Susanta Nanda (@susantananda3) December 12, 2021
തന്ത്രപൂര്‍വ്വം പാമ്പിനെ പിടികൂടുന്നതാണ് ദൃശ്യങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം. ആദ്യം പാമ്പിനെ പോലെ ആടി അടുത്തുവന്നു. തുടര്‍ന്ന് തന്ത്രപൂര്‍വ്വം പാമ്പിനെ കൈയിലൊതുക്കുന്നതാണ് വീഡിയോയുടെ അവസാനം.എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറുകയാണ്.