Special

പ്രായം തളർത്താത്ത ഗായിക; പുതുതലമുറയ്ക്കായി ‘തീ കത്തട്ടെ’ പാട്ടുമായി മേദിനി

പ്രായം തളർത്തുന്നത് ശരീരത്തെ മാത്രമാണ് അല്ലാതെ മനസിന്നെ അല്ലായെന്നു തെളിയിക്കുകയാണ് 88-ാം ഒരു ഗായിക. ദേശീയ സ്വാതന്ത്ര്യത്തിനും വിമോചനത്തിനും വേണ്ടി ജീവിതകാലം മുഴുവൻ പോരാട്ടജീവിതം നയിച്ച പി.കെ. മേദിനി തന്റെ എൺപത്തിയെട്ടാം വയസ്സിൽ പുതുതലമുറയ്ക്കു വേണ്ടി പാടിയ പാട്ട് ഇപ്പോൾ റിലീസായിരിക്കുകയാണ്. അനിൽ വി. നാഗേന്ദ്രൻ സംവിധാനം ചെയ്യുന്ന ‘തീ’ എന്ന ചിത്രത്തിനു വേണ്ടി തയ്യാറാക്കി ഗാനമാണ് ആലപിച്ചിരിക്കുന്നത്. പ്രകൃതിയും നന്മകളും സമൃദ്ധിയോടെ പുലരുവാനും തിന്മകളെ അകറ്റുവാനും വേണ്ടി മനഃസാക്ഷികളെ തൊട്ടുണർത്തുന്ന സന്ദേശമാണ് ഈ ഗാനം പ്രേക്ഷകർക്ക് നല്കുന്നത്.

സ്കൂളുകളിലും കോളേജുകളിലും ഗ്രന്ഥശാലകളിലും വായനശാലകളിലും സാംസ്ക്കാരിക – പരിസ്ഥിതി – സന്നദ്ധ സംഘടകളിലും മറ്റും നടത്തുന്ന പരിപാടികളിൽ പാടാനും ഏറ്റുപാടാനും കഴിയുന്ന തരത്തിലാണ് ഈ ഗാനം ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് സംവിധായകൻ പറഞ്ഞു.

പി.കെ. മേദിനിയും ഗായകരും ഗാനരംഗത്തിൽ അഭിനയിക്കുകയും ചെയ്തു. ഗായകൻ കലാഭവൻ സാബുവാണ് മേദിനിക്കൊപ്പം പാടുന്നത്. സംസ്ഥാന സ്ക്കൂൾ യുവജനോത്സവത്തിൽ സമൂഹഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കരുനാഗപ്പള്ളി ഗവണ്മെന്റ് മോഡൽ സ്ക്കൂളിലെ കുട്ടികളും പിന്നണി ഗായികമാരായ ശുഭ രഘുനാഥ്, കെ. എസ്. പ്രിയ, കുമാരി വരലക്ഷ്മി തുടങ്ങിയവരും കൂടെ പാടുന്നുണ്ട്. സ്വാതന്ത്ര്യ ഗീതങ്ങളുടെയും വിപ്ലവ ഗാനങ്ങളുടെയും ലോകത്ത് മുക്കാൽ നൂറ്റാണ്ടിന്റെ ത്യാഗോജ്ജ്വലപാരമ്പര്യമുള്ള വനിതയെന്നു വിശേഷിപ്പിക്കാവുന്ന പി.കെ. മേദിനിയുടെ ഈ ഉണർത്തു പാട്ട് മലയാള സിനിമയയിൽ വ്യത്യസ്തത പുലർത്തുന്നു

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *