Special

സ്വന്തമായി പമ്പ് ചെയ്ത് വെള്ളം കുടിക്കുന്ന പോത്ത്; വൈറലായി വീഡിയോ

മൃഗങ്ങളുടെ വിഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അവർ ചെയ്യുന്ന ചില പ്രവർത്തികൾ നമ്മളിൽ അതിശയം ഉണ്ടാക്കിയേക്കാം. അത്തരത്തിൽ ഒന്നായിരുന്നുദാഹിച്ചെത്തിയ ആന തുമ്പികൈ ഉപയോ​ഗിച്ച് ഹാൻഡ് പമ്പ് പൈപ്പിൽ നിന്ന് സ്വന്തമായി പമ്പ് ചെയ്ത് വെള്ളം കുടിക്കുന്ന വീഡിയോ. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു.

ഇപ്പോഴിതാ സമാനമായ മറ്റൊരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.ഈ വീഡിയോ വീഡിയോയിലെ താരം ഒരു പോത്താണ്. ദാഹിച്ചുവലഞ്ഞ പോത്ത് ഹാൻഡ് പമ്പ് പൈപ്പിൽ നിന്ന് സ്വന്തമായി പമ്പ് ചെയ്ത് വെള്ളം കുടിക്കുന്നതാണ് വിഡിയോയിൽ.ഐപിഎസ് ഓഫീസർ ദിപാൻഷു കബ്രയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.

പൈപ്പിനൊപ്പം സ്ഥാപിച്ച പമ്പ് പ്രവർത്തിപ്പിച്ച് ആവശ്യമുള്ള വെള്ളം കുടിക്കുകയാണ് പോത്ത്.കൊമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത ശേഷം നിലത്തുവീണുകിടക്കുന്ന വെള്ളം കുടിക്കും. പോത്തുകൾക്ക് ബുദ്ധിയും ശക്തിയുമുണ്ടെന്ന് കുറിച്ചാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *