Special

വെള്ളത്തില്‍ കുടുങ്ങിയ പൂച്ചയ്ക്ക് രക്ഷകനായി നായ; വീഡിയോ

നടുറോഡിൽ നായയെ ഉപദ്രവിച്ച് യുവാവിനെ കുത്തിവീഴ്ത്തിയ പശുവിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരുന്നു.ഇപ്പോഴിതാ അതിന് സമാനമായ നിലയിലുള്ള മറ്റൊരു വീഡിയോയാണ് സോഷ്യല്‍മീഡിയയുടെ കയ്യടി നേടുന്നത്. വെള്ളത്തില്‍ വീണ പൂച്ചയെ രക്ഷിക്കുന്ന നായയുടെ വിഡിയോയാണ് വൈറലായത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവെച്ചത്.വീഡിയോയുടെ വെള്ളത്തില്‍ വീണ് കിടക്കുകയാണ് പൂച്ച. ഈസമയത്ത് കരയില്‍ നില്‍ക്കുന്ന നായ, ഏങ്ങനെ പൂച്ചയെ രക്ഷിക്കുമെന്ന് അറിയാതെ പരക്കം പായുന്നതും വീഡിയോയില്‍ കാണാം. തുടർന്ന് മറ്റു വഴികളില്ലാതെ വെള്ളത്തിലേക്ക് എടുത്തുച്ചാടി പൂച്ചയെ പുറത്ത് കയറ്റിയാണ് മുകളിലേക്ക് കയറ്റിയത്. തുടര്‍ന്ന് നായ കരയ്ക്ക് കയറുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *