Special

എന്റെ പാവക്കുട്ടിക്കും വേണം താപപരിശോധന; വൈറലായി ഒരു പെൺകുട്ടി, വീഡിയോ

കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീഷണിയിലാണ് ലോകം ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും സാനിറ്റൈസർ ഉപയോഗിച്ചും ആണ് നമ്മുടെ ഓരോ ദിവസങ്ങളും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. എന്നാൽ ചില സ്ഥാനങ്ങളിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതിൽ വീഴ്ചകൾ സംഭവിക്കാറുണ്ട്.അത്തരക്കാർക്കു ഒരു പാഠമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്ന ഒരു വീഡിയോ.

ഒരു പിഞ്ചു പെൺകുട്ടിയാണ് ദൃശ്യങ്ങളിലെ താരം. തന്റെ ഇരു കൈയും നീട്ടി താപനില പരിശോധിപ്പിക്കുന്നതു കൂടാതെ, തന്റെ കൈയിലിരിക്കുന്ന പാവയെ കൂടെ താപനില പരിശോധിപ്പിക്കുന്നുണ്ട്. ‘ഉത്തരവാദിത്തമുള്ള പൗരൻ’ എന്നാണ് കുട്ടിയെ സോഷ്യൽ ലോകം വിശേഷിപ്പിക്കുന്നത്.സെക്യൂരിറ്റിയുടെ അടുത്തേയ്ക്ക് ചെന്ന് താപനില പരിശോധിക്കാൻ നിർബന്ധിക്കുകയാണ് കുട്ടി.ഇതിനായി ഒന്നല്ല തന്റെ രണ്ടു കൈകളും ഓരോന്നായി കുട്ടി സെക്യൂരിറ്റിക്ക് മുൻപിലേക്ക് നീട്ടി നൽകുന്നുമുണ്ട് സ്വയം പരിശോധിച്ചതിന് ശേഷവും തൃപ്തിവരാതെ തന്റെ പാവക്കുട്ടിയുടെ താപനിലയും കൊച്ചുമിടുക്കി പരിശോധിപ്പിക്കുന്നു.

എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *