മൃഗങ്ങളുടെ വീഡിയോകൾക്കും ചിത്രങ്ങൾക്കും സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അപൂർവ ദൃശ്യങ്ങളും , ചിരിപടർത്തുന്ന വിഡിയോകളും , ക്യൂട്ട് വിഡിയോകളും എല്ലാം സൈബർ ലോകത്ത് ഹിറ്റായി മാറാറുണ്ട്. കഴിഞ്ഞ ദിവസം സിംഹത്തെ വിരട്ടിയോടിക്കുന്ന നായയുടെ വീഡിയോ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ കരടിയെ വിരട്ടി വേലി ചാടിച്ച് തുരത്തുന്ന പൂച്ചയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്.
കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. കാടിനോട് ചേര്‍ന്നുള്ള വീടിന്റെ പരിസരത്താണ് ഈ രസകരമായ സംഭവം അരങ്ങേറിയത് . പറമ്പില്‍ അതിക്രമിച്ച് കയറിയ കരടിയെ പൂച്ച വിരട്ടിയോടിക്കുന്നതാണ് വീഡിയോയിലെ രസകരമായ ഭാഗം.
നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം നവംബര്‍ 19ന്
പൂച്ചയുടെ വിരട്ടലില്‍ ഭയന്ന് കരടി വേലി ചാടിക്കടന്ന് ഓടുന്നത് ദൃശ്യങ്ങളിൽ കാണാം. പൂച്ചയുടെ ആക്രമണം ഭയന്ന് ആദ്യം പിന്നിലേക്ക് വലിഞ്ഞു. തുടര്‍ന്ന് ഓടി വേലി ചാടിക്കടന്ന് കരടി രക്ഷപ്പെടുന്നതാണ് വീഡിയോയുടെ അവസാനഭാഗം.എന്തായാലും ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്.
അമേരിക്കയില്‍ സംഗീത പരിപാടിയില്‍ നിയന്ത്രണം വിട്ട് ജനക്കൂട്ടം; തിരക്കില്‍പ്പെട്ട് എട്ട് മരണം
Those who win,
Are those who think they can… pic.twitter.com/snSmOWoikI— Susanta Nanda IFS (@susantananda3) November 3, 2021