Special

‘തിളങ്ങുന്ന കടുവ’; മൂന്നാറിൽ നിന്നുള്ള വീഡിയോ വൈറൽ

കാടിനോട് ചേർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ പേടി സ്വപ്നമാണ് കടുവ അടക്കമുള്ള വന്യമൃഗങ്ങൾ. അവിടുത്തെ ജനങ്ങളുടെ ഓരോ ദിവസവും കടന്നുപോകുന്നത് വളരെ ഭീതിയോടെയാണ്. അടുത്ത ദിവസങ്ങളിൽ കടുവ അടക്കമുള്ള വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ നമ്മുടെ കേരളത്തിലെ ജനവാസ മേഖലകളിലും വർധിച്ചുവരുകയുമാണ്.

ഇപ്പോഴിതാ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവെച്ച ഒരു വിഡിയോയാണ് ശ്രദ്ധനേടുന്നത്.ഒക്‌ടോബർ 30 ശനിയാഴ്ച മൂന്നാറിലെ ടീ എസ്റ്റേറ്റിന് സമീപം കണ്ട കടുവയുടെതാണ് വീഡിയോ.തിളങ്ങുന്ന കടുവ എന്ന ക്യാപ്ഷ്യനോടെയാണ് സുശാന്ത നന്ദ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് .

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *