കടുവയെ കണ്ടാല്‍ തന്നെ ഭയപ്പെടുന്നവരാണ് കാട്ടിലെ മിക്ക മൃഗങ്ങളും.സിംഹം ഉള്ളത് ഇന്ത്യയിലെ ഗിര്‍വനത്തില്‍ മാത്രമാണ്.അതിനാൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ കടുവയാണ് കാട്ടിലെ രാജാവ് എന്ന് പറയുന്നതില്‍ തെറ്റില്ല. കടുവയെ കൂടുതലായും ഒറ്റയ്ക്കാണ് കാണാപ്പെടാറുള്ളത്. കൂട്ടമായി സഞ്ചരിക്കുന്നത് വളരെ അപൂർവമായി മാത്രമാണ് കണ്ടുവരാറുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. വിഡിയോയിൽ കടുവകൾ കൂട്ടമായി വനത്തിലൂടെ സഞ്ചരിക്കുന്നതാണ് കാണാൻ സാധിക്കുന്നത്.
കവിത എന്ന ട്വിറ്റർ യൂസർ ആണ് വീഡിയോ ആദ്യം പങ്കുവെച്ചത്.’ദീപാവലിക്ക് ഒരു കുടുംബ സംഗമം’ എന്ന ക്യാപ്ഷ്യനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.എന്നാൽ വീഡിയോ എവിടെ നിന്നുള്ളതാണെന്ന് പോസ്റ്റിൽ വ്യക്തമല്ല.എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.
From facebook….a family get-together for Deepawali 😎 pic.twitter.com/yzuSWyib3w
— Kavita 🇮🇳 (@kavita_verma1) November 1, 2021