Special

ആക്രമിക്കാന്‍ ഒരുങ്ങിയ സിംഹത്തെ വിരട്ടിയോടിച്ച് നായ, വീഡിയോ

കാട്ടിലെ രാജാവ് എന്നാണ് സിംഹത്തെ വിശേഷിപ്പിക്കാറുള്ളത് . സിംഹത്തിന്റെ സാമിപ്യം മനസ്സിലാക്കുമ്പോൾ തന്നെ ഓടി മറയുന്നവരാണ് മിക്ക മൃഗങ്ങളും.സിംഹവുമായി മല്ലടിക്കാൻ കാട്ടിലെ കരുത്തരായ മൃഗങ്ങൾ പോലും പൊതുവെ തയ്യാറാകുകയും ഇല്ല.എന്നാൽ ഇപ്പോഴിതാ സിംഹത്തെ വിരട്ടിയോടിക്കുന്ന നായയുടെ വിഡിയോയാണ് വൈറലാകുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.സംഭവം എവിടെയാണ് സംഭവിച്ചതെന്ന് അറിയില്ല. നായയെ കണ്ട് സിംഹം ആക്രമിക്കാൻ ഒരുങ്ങുന്നതാണ് വീഡിയോയുടെ തുടക്കം.

ആദ്യം ഒരു ചുവട് പിന്നോട്ട് വച്ച് പ്രതിരോധത്തിലൂന്നിയ നായ തുടർന്ന് സിംഹത്തെ വിരട്ടിയോടിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.കുരച്ച് കൊണ്ട് നായ ആക്രമിക്കാൻ വരുന്നതിന്റെ ഞെട്ടലിൽ സിംഹം പിന്നാക്കം പോകുന്നത് വീഡിയോയിൽ വ്യക്തമാണ്. നായയുടെ ശൗര്യം കണ്ട് പകച്ചുപോവുകയാണ് സിംഹം. എന്നാൽ നായ ഒന്നും സംഭവിക്കാത്ത പോലെ ഓടി മറയുന്നിടത്ത് വച്ചാണ് ദൃശ്യങ്ങൾ അവസാനിക്കുന്നത്.എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *