Special

കിണറ്റിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമം;പരക്കം പാഞ്ഞ് അമ്മക്കുരങ്ങ്;ഒടുവിൽ അറ്റകൈ പ്രയോഗം

മക്കൾക്ക് വേണ്ടി അമ്മമാർ എന്തും ചെയ്യാൻ തയ്യാറാകും. ആവശ്യമെങ്കിൽ സ്വന്തം ജീവൻ ത്യജിക്കാൻ വരെ തയ്യാറാകും.എലി കുഞ്ഞിന്റെ വേണ്ടി അമ്മ എലി പാമ്പുമായി പൊരുതുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്റർ പോസ്റ്റ് ചെയ്ത അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ തരംഗമാകുന്നത്.

കിണറ്റിൽ വീണ കുട്ടി കുരങ്ങന്റെ ജീവൻ രക്ഷിക്കുന്ന അമ്മക്കുരങ്ങന്റെ വീഡിയോയാണ് വ്യാപകമായി സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കുന്നത്. ഒരുപാട് പരിശ്രമം നടത്തിയിട്ടും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിയാതെ വന്നതോടെ തന്റെ വാലു ഉപയോഗിച്ച് കുഞ്ഞിനെ രക്ഷിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

വീഡിയോയുടെ ആരംഭത്തിൽ കിണറിന്റെ മുകളിൽ എന്തു ചെയ്യണമെന്ന് അറിയാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന അമ്മക്കുരങ്ങനെ കാണാൻ സാധിക്കും.കുഞ്ഞിനെ എങ്ങനെ രെക്ഷപെടുത്തുമെന്ന് അറിയാതെ പരിഭ്രാന്തിയോടെ പരക്കം പായുകയാണ് അമ്മക്കുരങ്ങ്. എല്ലാം ശ്രമവും വിഫലമായതോടെ സ്വന്തം വാലു ഉപയോഗിച്ച് കുഞ്ഞിനെ അമ്മക്കുരങ്ങ് രക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *