Special

വീടിന്റെ വാതിലില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍; ഞെട്ടിക്കുന്ന വീഡിയോ

പാമ്പ് എന്നു കേൾക്കുമ്പോൾ തന്നെ ഭയപ്പെടുന്നവരാണ് മിക്കവരും. എങ്കിൽ പിന്നെ പാമ്പിനെ നേരിൽ കണ്ടാലോ? ഇപ്പോഴിതാ അത്തരത്തിൽ പേടിപ്പെടുത്തുന്ന ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. വീടിന്റെ മുന്‍വശത്തെ വാതിലില്‍ പത്തിവിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖനെയാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവെച്ചതാണ് ഈ ഭയപ്പെടുത്തുന്ന വീഡിയോ.’വീടിന്റെ പ്രവേശനകവാടത്തിലെ സുരക്ഷാ ജീവനക്കാരന്‍, സൂക്ഷിക്കുക’ എന്ന ക്യാപ്‌ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത് .

വാതിലിന്റെ ഇടയിലൂടെ തല പുറത്തേയ്ക്ക് ഇട്ട് പത്തിവിടര്‍ത്തി നില്‍ക്കുകയാണ് മൂര്‍ഖൻ. വീഡിയോ പിടിക്കുന്നവർക്ക് നേരെ പാമ്പ് കൊത്താന്‍ ഓങ്ങുന്നതും വീഡിയോയില്‍ കാണാം. എന്തായാലും വീഡിയോ എപ്പോൾ വൈറലായി മാറുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *