Special

ബാസ്‌ക്കറ്റ്ബോൾ കളിക്കാൻ യുവാവിനെ സഹായിക്കുന്ന ആന; വൈറലായി വീഡിയോ

വനത്തിനോട് ചേർന്ന ഗ്രാമത്തിലെ കുട്ടികളുടെ ഫൂട്ട്ബോൾ തട്ടിയെടുത്ത് കളിക്കുന്ന കരടികളെയും ,നടുറോഡിൽ ബാസ്ക്കറ്റ്ബോളുമായി നടക്കുന്ന കാട്ടാനയുടെയും വിഡിയോകൾ നേരത്തെ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിട്ടുണ്ട്.

ഇപ്പോഴിതാ മറ്റൊരു ആനയുടെ രസികൻ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്. എന്നാൽ എവിടെ ചെറിയ ഒരു വ്യത്യാസമുണ്ട്, ആനയാണ് ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കുന്നത്.ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാന്‍ യുവാവിനെ സഹായിക്കുന്ന ആനയെ ആണ് വീഡിയോയില്‍ കാണാൻ സാധിക്കുന്നത്.

‘പ്ലാഗിന്‍റെ’ മുകളില്‍ ചവിട്ടി എതിര്‍ വശത്ത് നില്‍ക്കുന്നയാളെ പറത്തിയാണ് ആന ബോള്‍ ബാസറ്റിൽ ഇടാന്‍ സഹായിക്കുന്നത്.ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. ഇതിനോടകം തന്നെ വീഡിയോ മൂന്ന് ലക്ഷത്തോളം ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്.വിഡിയോയ്ക്ക് രസകരമായ കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *