Special

കൂട്ടുകാരനെ ആക്രമിച്ച് സിംഹക്കൂട്ടം, കുതിച്ച് പാഞ്ഞെത്തി കാട്ടുപോത്തുകൾ; വീഡിയോ

സിംഹത്തിന്റെ കയ്യിൽ അകപ്പെട്ടാൽ പിന്നെ രക്ഷനേടുന്ന മൃഗങ്ങൾ വളരെ ചുരുക്കമാണ്.ഒറ്റയ്ക്കും കൂട്ടമായും ആക്രമിക്കുന്ന മൃഗമാണ് സിംഹം. ഇപ്പോൾ സിംഹ കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷ നേടുന്ന കാട്ടുപോത്തിന്റെ ദൃശ്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുധാ രാമൻ പങ്കുവെച്ചതാണ് വീഡിയോ. തുടക്കത്തിൽ കാട്ടുപോത്തിനെ കൂട്ടം ചേർന്ന് സിംഹം ആക്രമിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. സിംഹത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരുവിധത്തിലും സാധിക്കാതെ നിൽക്കുകയാണ് കാട്ടുപോത്ത്. ഈ പ്രതിസന്ധി ഘട്ടത്തിലാണ് രക്ഷകനെ പോലെ മറ്റൊരു കാട്ടുപോത്ത് അവിടേയ്ക്ക് ഓടിയെത്തുന്നത്.കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഭയന്ന് സിംഹങ്ങൾ ഓടിമറയുന്നത് ദൃശ്യങ്ങളിൽ കാണാം.പിന്നാലെ നിരവധി കാട്ടുപോത്തുകളും രക്ഷയ്ക്ക് എത്തുന്നത് കാണാം.എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *