Special

നഗരത്തിലേക്ക് ഒഴുകിയെത്തി മീനുകള്‍, വലയിട്ട് പിടിച്ച് ആളുകൾ; വൈറലായി വീഡിയോ

കഴിഞ്ഞദിവസങ്ങളിലെ കനത്ത മഴയിൽ കൊല്‍ക്കത്ത നഗരത്തിലും തൊട്ടടുത്തുള്ള ജില്ലകളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു.ഇതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തിരുന്നു. റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ നഗരത്തിൽ ഗതാഗതവും താറുമാറായി.എന്നാൽ കൊല്‍ക്കത്ത നഗരത്തിലെ റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അപ്രതീക്ഷിതമായെത്തിയ അതിഥികളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറുന്നത്.അതിഥികളായി മീനുകള്‍ ഒഴുകിയെത്തിയത് നഗരവാസികള്‍ക്ക് അമ്പരപ്പ് സൃഷ്ടിക്കുകയും ചെയ്തു.ഈ മീനുകളെ പിടികൂടാന്‍ നഗരവാസികള്‍ വല ഇടുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

നഗരത്തിന്റെ തൊട്ടടുത്തുള്ള ഗ്രാമങ്ങളായ ഭാനഗര്‍, രാജര്‍ഘട്ട് എന്നിവിടങ്ങളിലെ ഫാമുകളിൽ വെള്ളം നിറഞ്ഞതോടെയാണ് മീനുകള്‍ പുറത്തേയ്ക്ക് ഒഴുകിയെത്തിയത്. ഇതോടെ മീനുകളെ പിടികൂടാന്‍ തെരുവുകളില്‍ ആളുകള്‍ തടിച്ചുകൂടി.16 കിലോഗ്രാം വരെ തൂക്കമുള്ള മീനുകളാണ് ആളുകളുടെ വലയിൽ കുടുങ്ങുന്നത്. എന്നാൽ ഇതുമൂലം കോടികളുടെ നഷ്ടമാണ് മത്സ്യകര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *