Special

കടലിൽ അകപ്പെട്ട തെരുവുനായയെ രക്ഷിച്ച് പ്രണവ് മോഹന്‍ലാല്‍; വീഡിയോ

യാത്രകളോട് വളരെ ഇഷ്ടമുള്ള മലയാള യുവതാരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. പലപ്പോഴും പ്രണവിന്റെ യാത്രാ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറാറുണ്ട്.ഇപ്പോഴിതാ കടലില്‍ വീണ തെരുവുനായയെ രക്ഷിക്കുന്ന പ്രണവിന്റെ വീഡിയോയാണ്
സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറുന്നത്.

രണ്ടു മിനിറ്റോളം ദൈർഘ്യമുള്ളതാണ് ദൃശ്യങ്ങൾ. കടലിൽ നിന്ന് പ്രണവ് നീന്തിവരുന്നതു കാണാം. തീരത്തോടടുക്കുമ്പോഴാണ് പ്രണവിന്റെ കയ്യില്‍ നായയുണ്ടെന്ന് മനസിലാകുന്നത്.തീരത്ത് നിന്നവരുടെ അടുത്തേക്ക് നീന്തിക്കയറിയ പ്രണവ് നായയെ കരയിലെത്തിച്ചു. രക്ഷപ്പടുത്തിയ തെരുവുനായയെ മറ്റു നായ്ക്കൾക്കൊപ്പം വിട്ടതിനു ശേഷം ഒന്നും സംഭവിക്കാത്ത തരത്തിൽ പ്രണവ് നടന്ന പോകുന്നതും വിഡിയോയിൽ കാണാം.കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്ത് നടന്ന സംഭവമാണിതെന്നാണ് സൂചന.മോഹൻലാലിൻറെ ഫാന്‍ പേജായ ദ കംപ്ലീറ്റ് ആക്ടര്‍ അടക്കമുള്ള പേജുകളിൽ വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പ്രണവിനെ അഭിനന്ദിച്ചു കൊണ്ട് രം​ഗത്തെത്തുന്നത്. റിയൽ ലൈഫ് ‘നരൻ’ എന്നതടക്കമുള്ള കമെന്റുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *