Special

‘ചിങ്ങമാസം വന്നു ചേർന്നാൽ ‘; അടിപൊളി ഡാൻസുമായി സൗമ്യയും മഞ്ജുവും

ബിഗ് ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ മാറിയ നടിയാണ് മഞ്ജു പത്രോസ്. താരം സീരിയലുകളിലും ടീവി ഷോകളിലും നിര സാന്നിധ്യമാണിപ്പോൾ.സോഷ്യൽ മീഡിയയിൽ സജീവമായ താരം ചിത്രങ്ങളും വിഡിയോകളും ആരാധകർപ്പം പങ്കുവെയ്ക്കാറുമുണ്ട്.ഇപ്പോഴിതാ സുഹൃത്തും സീരിയൽ താരവുമായ സൗമ്യ ഭാഗ്യനാഥിനൊപ്പമുള്ള ഒരു അടിപൊളി ഡാൻസ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.

നീല നിറത്തോട് കൂടിയ ഒരേ മോഡൽ സാരിയാണ് ഇരുവരും ധരിച്ചിരിക്കുന്നത്.ദിലീപ് ചിത്രം മീശമാധവനിലെ ‘ചിങ്ങമാസം വന്നു ചേർന്നാൽ ‘ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്. ‘മേഘപളുങ്ക്‌ കൊണ്ട്… സാരീ ഇഷ്ടം.. dance ഇഷ്ടം’ എന്ന ക്യാപ്ഷ്യനോടെയാണ് മഞ്ജു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.വീഡിയോ പങ്കുവെച്ച് നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. സീരിയൽ താരങ്ങൾ അടക്കം നിരവധി പേരാണ് താരങ്ങളുടെ ഡാൻസിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *