Special

കരടിക്കുഞ്ഞിനെ പാര്‍ക്കിലെ സ്ലൈഡില്‍ നിരങ്ങിയിറങ്ങാന്‍ പഠിപ്പിച്ച് അമ്മക്കരടി; വീഡിയോ

മക്കളെ കളിക്കാന്‍ പാര്‍ക്കില്‍ കൊണ്ട് പോകുന്ന അച്ഛനമ്മമാരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ കുഞ്ഞിനെയും കൂട്ടി പാർക്കിലേക്ക് വന്യമൃഗങ്ങൾ എത്തുന്ന കാര്യം ഒന്ന് ആലോചിച്ചു നോക്കൂ?. ഇപ്പോഴിതാ അത്തരത്തിലൊരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറുന്നത്.കുഞ്ഞിനെക്കൊണ്ട് പാര്‍ക്കിലെത്തുന്ന അമ്മക്കരടിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ഹിറ്റാകുന്നത്. നോര്‍ത്ത് കരോലിനയിലെ ഐസക് ഡിക്സണ്‍ സ്കൂളിന്‍റെ പ്ലേ ഗ്രൗണ്ടിലാണ് അമ്മക്കരടിയുടെയും കുഞ്ഞിന്‍റെയും രസകരമായ ഈ കാഴ്ച കാണാനായത്. കോവിഡിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഗ്രൗണ്ട് ഒഴിഞ്ഞ് കിടക്കുകയായിരുന്നു. സ്കൂളിലെ തന്നെ അധ്യാപികയായ ബെറ്റ്സി സ്റ്റോക്സ്ലാഗര്‍ എമ്രിയാണ് ഇത് വിഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

വിഡിയോയില്‍ അമ്മക്കരടി ആദ്യം പടികളിലൂടെ സ്ലൈഡിന് മുകളില്‍ കയറുന്നതും അമ്മയുടെ അടുത്തേക്ക് കുഞ്ഞ് നടന്ന് കയറുന്നതും കാണാം.അമ്മക്കരടി വലിയ സ്ലൈഡിലൂടെ തെന്നി താഴെ എത്തിയെങ്കിലും കുഞ്ഞ് പേടിച്ച് മടിച്ചു നിന്നു. ഇത് കണ്ട അമ്മക്കരടി തൊട്ടടുത്തുള്ള ചെറിയ സ്ലൈഡിലേക്ക് ഓടിയെത്തി സ്ലൈഡില്‍ കൈ കൊണ്ട് തട്ടി. ഇതോടെ കാര്യം പിടികിട്ടിയ കുഞ്ഞിക്കരടി തെന്നി താഴെ എത്തുകയും ഇരുവരും പരസ്പരം കെട്ടിപിടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ലോക്ഡൗണായതോടെ കരടികള്‍ പ്ലേ ഗ്രൗണ്ടില്‍ വരുന്നത് സാധാരണയാണെന്നും എമ്രി പറഞ്ഞു. എന്തായാലും വീഡിയോ കാഴ്ചക്കാരിൽ കൗതുകം ജനിപ്പിച്ചിരിക്കാറുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *