Special

വധുവിനെ പിന്നിലിരുത്തി വരൻ ചാട്ടം; നാലാമത്തെ ചട്ടത്തിൽ കിട്ടിയത് മുട്ടൻ പണി, വീഡിയോ

വിവാഹ ചടങ്ങുകൾക്ക് ഇടയിലുണ്ടാകുന്ന പല രസകരമായ സംഭവങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ വിവാഹ വേദിയിലേക്ക് വരുന്ന ഒരു വധു-വരന്മാരുടെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറുന്നത്. വളരെ വിചിത്രമായ നൃത്തച്ചുവടുകളുമായി ദമ്പതികൾ വേദിയിലേക്ക് കടന്നുവരുന്നതാണ് വിഡിയോയിലുള്ളത്. എന്നാൽ ആ നൃത്തം ചെന്ന് അവസാനിച്ചത് ഒരു അപകടത്തിലായിരുന്നു.

കൈകൾ കോർത്ത് പിടിച്ചാണ് ഇരുവരും വേദിയിലേക്ക് വരുന്നത്. ഒപ്പം ഇരുവരും ഡാൻസ് കളിക്കുന്നുമുണ്ട്. പെട്ടെന്ന് വരൻ വധുവിനെ തന്റെ പുറത്തേക്ക കയറ്റുന്നു. ഇത് കണ്ട് ആളുകൾ കയ്യടിക്കുന്നും പ്രോൽസാഹിപ്പിക്കുന്നുമുണ്ട്. തന്റെ പ്രിയതമയെ പുറകിലിരുത്തി വരൻ മൂന്ന് വട്ടം ചാടി.

എന്നാൽ നാലാമത്തെ ചാട്ടത്തിന് നില തെറ്റി ഇരുവരും താഴേക്ക് വീഴുകയായിരുന്നു.ഇത് കണ്ട് അതിഥികളെല്ലാം അമ്പരക്കുന്നും ദൃശ്യങ്ങളിൽ കാണാം.വരൻ കുറച്ചു നേരത്തേക്ക് നിലത്ത് തന്നെ കിടന്നു.എന്നാൽ വധു വേഗം എഴുന്നേറ്റ് വിചിത്രമായ നൃത്തം തുടർന്നു. വിഡിയോ സോഷ്യൽ മീഡയയിൽ ഹിറ്റായി മാറിയതോടെ നിരവധി ചർച്ചകളാണ് ഇതുമായി ബന്ധപ്പെട്ട ഉയർന്നുവരുന്നത്. വധുവരന്മാർ മദ്യപിച്ചിട്ടുണ്ടോ എന്നാണ് ചിലരുടെ ചോദ്യം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *