Special

വീടിനുള്ളിൽ കെട്ടുപിണഞ്ഞു കിടക്കുന്ന പാമ്പിൻകൂട്ടം, വീഡിയോ

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിക്കുന്നവരാണ് മിക്കവരും. അപ്പോൾ പാമ്പിനെ കണ്മുൻപിൽ കണ്ടാലുള്ള അവസ്ഥയോ, പറയുകയും വേണ്ട.അങ്ങനെയെങ്കിൽ പാമ്പിന്‍ കൂട്ടത്തെ കാണുന്നത് ആലോചിക്കാന്‍ പോലും കഴിയുകയില്ല. അത്തരമൊരു സംഭവത്തിന്റെ ദൃശ്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

സംഭവം നടന്നത് ക്വീന്‍സ്‌ലന്‍ഡിലെ ടൗണ്‍സ്‌വില്ലെയിലാണ്. ഒന്നും രണ്ടുമൊന്നുമല്ല നാലു ഭീമൻ പാമ്പുകളെയാണ് മുറിക്കുള്ളില്‍ കണ്ടെത്തിയത്. കൈലി കോട്‌സ് എന്ന യുവതിയാണ് വീടിനുള്ളില്‍ പാമ്പുകളെ കണ്ട് ഭയന്നുവിറച്ചത്.ഇതിന്റെ വിഡിയോയും യുവതി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്.

വീടിനുള്ളില്‍ തുണി നനയ്ക്കുന്ന മുറിയുടെ ജനലില്‍ കെട്ടുപിണഞ്ഞു കിടക്കുകയായിരുന്നു പാമ്പിൻകൂട്ടം. ട്രീസ്‌നേക്ക് എന്നറിയപ്പെടുന്ന പാമ്പുകളാണ് ഇവയെന്ന് കൈലി കോട്‌സ് വ്യക്തമാക്കി. ഓസ്‌ട്രേലിയയില്‍ കാണപ്പെടുന്ന വിഷമില്ലാത്തയിനത്തിൽ പെട്ട പാമ്പാണിവ. ഒന്നിന് മുകളില്‍ മറ്റൊന്നായാണ് ഇവ കിടന്നിരുന്നത്.എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരിക്കുമാകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *