Special

മുള്ളന്‍പന്നിയെ ആക്രമിച്ചു; പുള്ളിപ്പുലിക്ക് കിട്ടിയത് എട്ടിന്റെ പണി, വീഡിയോ

കാട്ടിലെ കരുത്തന്മാർക്കുപോലും മുള്ളന്‍പന്നിയെ പിടിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. സ്വയരക്ഷയ്ക്കായി അവയുടെ ശരീരത്തിലുള്ള മുള്ളുകളാണ് മറ്റു ജീവികളെ പൊല്ലാപ്പിലാക്കുന്നത്. മറ്റുമൃഗങ്ങളുടെ കയ്യിൽ അകപ്പെടുമെന്ന് ഉറപ്പാക്കുന്ന നിമിഷത്തിൽ സ്വയരക്ഷയ്ക്ക് മുള്ളന്‍പന്നി ശരീരത്തില്‍ നിന്ന് കുടഞ്ഞുകളയുന്ന മുള്ളുകള്‍ തറച്ചുകയറി മൃഗങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത് സാധാരണമാണ്.ഇപ്പോഴിതാ അത്തരത്തിൽ മുള്ളന്‍പന്നിയെ പിടികൂടാൻ ശ്രമിച്ച പുള്ളിപ്പുലിക്ക് കിട്ടിയ എട്ടിന്റെ പണിയാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവെച്ചതാണീ വീഡിയോ.നടുറോഡില്‍ ശരീരത്തില്‍ തറച്ചുകയറിയ മുള്ളുകള്‍ എടുത്തുകളയാന്‍ പെടാപാട് പെടുകയാണ് പുള്ളിപ്പുലി. വായിലും മുഖത്തും തറച്ച മുള്ളുകള്‍ എടുത്തുകളയാന്‍ പുള്ളിപ്പുലി ബുദ്ധിമുട്ടുന്നത് ദൃശ്യങ്ങളിൽ കാണാം.എന്നാൽ മുള്ളുകള്‍ പൂര്‍ണമായി എടുത്തുകളയാന്‍ കഴിയാതെ പുള്ളിപ്പുലി കാട്ടിലേക്ക് നടന്നകലുന്നതാണ് വീഡിയോയുടെ അവസാനം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *