കടുവയെ കണ്ടാല്‍ തന്നെ ഭയപ്പെടുന്നവരാണ് കാട്ടിലെ മിക്ക മൃഗങ്ങളും.സിംഹം ഉള്ളത് ഇന്ത്യയിലെ ഗിര്‍വനത്തില്‍ മാത്രമാണ്.അതിനാൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ കടുവയാണ് കാട്ടിലെ രാജാവ് എന്ന് പറയുന്നതില്‍ തെറ്റില്ല. ഇപ്പോഴിതാ ഒരു ഭീമൻ കടുവയെ തുരത്തി ഓടിക്കുന്ന കരടിയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. കരടിയെ കണ്ട് പിടികൂടാന്‍ കടുവ പതുങ്ങി പിന്നാലെ ചെല്ലുന്നതാണ് ദൃശ്യത്തിന്റെ തുടക്കം. കരടി തിരിഞ്ഞുനില്‍ക്കുകയാണ്. കടുവ വരുന്നത് കരടി കാണുന്നില്ല എന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. ഇപ്പോള്‍ പിടികൂടും എന്ന നമ്മൾ ചിന്തിക്കുന്ന അവസരത്തിൽ സിനിമാ സ്റ്റൈലില്‍ തിരിഞ്ഞ് കടുവയുടെ നേര്‍ക്ക് കരടി ചീറിയടുക്കുന്നതാണ് വീഡിയോയിലെ ശ്രദ്ധേയമായ ഭാഗം.
കരടിയുടെ പ്രവർത്തിക്കണ്ട ഭയന്ന കടുവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയാണ്. പിന്നാലെ കരടിയും പായുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
Bear takes the prank seriously.
Via Channa Prakash pic.twitter.com/oA4U0a7RGk— Susanta Nanda IFS (@susantananda3) August 19, 2021