Special

ലെഹങ്കയില്‍ പുഷ്അപ്പ്; വധുവിന്റെ പ്രകടനം വൈറല്‍, വീഡിയോ

വിവാഹദിവസത്തിൽ ടെൻഷനടിക്കാത്ത വധൂവരന്മാർ വളരെ കുറവായിരിക്കും. തന്റെ ജീവിതത്തിൽ ഏറ്റവും നന്നായി അണിഞ്ഞൊരുങ്ങി നിൽക്കുമ്പോഴും ഉള്ളിൽ ടെൻഷനുമായിട്ടായിരിക്കും മനോഹര ദിനം പലരും പിന്നിടുന്നത്. എന്നാൽ ഇപ്പോഴിതാ ലെഹങ്ക ചുറ്റി ആഭരണങ്ങളൊക്കെയിട്ട് വിവാഹത്തിനൊരുങ്ങി നിൽക്കുമ്പോൾ പുഷ്അപ്പ് എടുക്കുന്ന യുവതിയുടെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയായിപ്പോൾ വൈറലായി മാറുന്നത്.

ആനാ അറോറ എന്ന ഫിറ്റ്‌നസ് കോച്ചാണ് വിഡിയോയിലെ താരം. ചുവപ്പ് നിറത്തിലെ ലെഹങ്കയിൽ നെക്ലസും വലിയ കമ്മലും നെറ്റിച്ചുട്ടിയുമടക്കം ആഭരണങ്ങളും ഒക്കെ അണിഞ്ഞ് നിൽക്കെയാണ് വധു പുഷ്ആപ്പ് എടുക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ ഒരുലക്ഷത്തോളം ഫോളോവേഴ്‌സാണ് ആനാ അറോറയ്ക്കുള്ളത് . സോഷ്യൽ മീഡിയയിൽ സ്ഥിരമായി വർക്കൗട്ട് വിഡിയോകൾ പങ്കുവയ്ക്കുന്നത് പതിവാണ്. എന്നാൽ കൂട്ടത്തിൽ വിവാഹദിനത്തിലെ സർപ്രൈസ് പുഷ്അപ്പ് വിഡിയോയാണ് ഹിറ്റ്. നിരവധി പേരാണ് വിഡിയോയിൽ പ്രതികാരങ്ങളുമായി എത്തിയത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *