Special

ജീവനറ്റ ഇണയെ ഉണർത്താൻ ശ്രമിക്കുന്ന പിങ്ക് കൊക്കറ്റൂ; നൊമ്പര കാഴ്ച

മനുഷ്യനായാലും മൃഗങ്ങളായാലും ഉറ്റവർ നഷ്ടമായാൽ അത് താങ്ങാനാവില്ല. പ്രത്യേകിച്ചും ഇണയുടെ വേർപാട്. അത്തരത്തിലൊരു വേദനാജനകമായ കാഴ്ചയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.ഓസ്ട്രേലിയയിൽ കൂടുതലായി കാണപ്പെടുന്ന ഓസ്ട്രേയിലയൻ ഗാലാ അഥവാ പിങ്ക് കൊക്കറ്റൂ പക്ഷികളുടെ വിഡിയോയാണ് ഇത്തരത്തിൽ കാഴ്ചക്കാരെ ഈറനണിയിക്കുന്നത്.

റോഡിനു നടുവിൽ ജീവൻ നഷ്ടപ്പെട്ട് കിടക്കുന്ന ഇണയ ചുറ്റും നടന്ന് ഉണർത്താൻ പരിശ്രമിക്കുന്ന പക്ഷിയെയാണ് വിഡിയോയിൽ കാണുന്നത്. ഒടുവിൽ ഇനിം തന്റെ ഇണ ഒരിക്കലും ഉണരില്ലെന്ന സത്യം മനസ്സിലാക്കിയ പക്ഷി ജീവനറ്റു കിടക്കുന്ന പക്ഷിയുടെ മുഖത്തോടു മുഖം ചേർത്തുവച്ച് കൊക്കുരുമി വിടപറയുന്നതാണ് വീഡിയോയിലുള്ളത്. ഇനി നല്ലപാതി കൂടെയില്ലെന്ന സത്യം മനസ്സിലാക്കി റോഡിന്റെ അരികിലായി കാത്തുനിൽക്കുന്ന പക്ഷിക്കൂട്ടത്തിനരികിലേക്ക് പക്ഷി വേദനയോടെ നടന്നു നീങ്ങുന്നത് കാണാം. കാഴ്ച്ചക്കരുടെയെല്ലാം കണ്ണു നിറയ്ക്കുന്നതാണ് ഈ വീഡിയോ.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് ഹൃദയസ്പർശിയായ ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.ഇതിനോടകം 5 ലക്ഷത്തിലധികം ആളുകൾ ആണ് ഈ വീഡിയോ കണ്ടുകഴിഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *