Special

ആറ് മാസത്തെ നിരീക്ഷണം; കാണാത്ത കാഴ്ചകളുമായി ‘ദ് ആന്റ്സ്’

അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഉറുമ്പുകളുടെ വിഷ്വൽസ് പകർത്തി ഒരുക്കിയ ഷോർട്ട് ഫിലിം “ദ് ആന്റ്സ്” റിലീസ് ചെയ്തു .ചിത്രത്തിന്റെ സംവിധായകനും ക്യാമറാമാനും എഡിറ്ററും കൈകാര്യം ചെയ്തിരിക്കുന്നത് ആലപ്പുഴ സ്വദേശിയായ നന്ദു നന്ദനാണ്.

കൊച്ചി ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന നന്ദു “വർക്ക് ഫ്രം ഹോം “സംവിധാനത്തിന്റെ ഇടവേളകളിൽ ആണ് ഇതിനായി സമയം കണ്ടെത്തിയത്.ജോലിത്തിരക്കിന്റെ ഇടവേളകളിൽ നിരന്തരമായി ഉറുമ്പുകളെ നിരീക്ഷിച്ചു ആറു മാസകാലത്തോളം നീണ്ട ശ്രമത്തിലാണ് ചിത്രം പൂർത്തീകരിക്കാനായത്. ഒര് സ്മാർട്ഫോണിന്റെ മാത്രം സഹായത്താൽ ചെലവ് ചുരുക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.കംപ്യൂട്ടർ ഗ്രാഫിക്‌സോ മറ്റു വിഷ്വൽ ഇഫക്ടസോ ചേർക്കാതെയാണ് ഉറുമ്പുകളുടെ രീതി ചിത്രീകരിച്ചിരിക്കുന്നത്.റിലീസായ ചിത്രത്തിന് സോഷ്യൽ മീഡിയയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *