Special

‘ചിന്ത പബ്ലിഷേഴ്സിൽ നിന്നും എന്‍റെ പുതിയ പുസ്തകം പുറത്തിറങ്ങുന്നു’; ‘കുട്ടികളുടെ ഭഗത് സിംഗി’നെക്കുറിച്ച് സന്തോഷ് പ്രിയൻ

ബാലസാഹിത്യ രംഗത്ത് കുറഞ്ഞ കാലം കൊണ്ട് ഒരു വ്യക്തിമുദ്രപതിപ്പിച്ച എഴുത്തുകാരനാണ് സന്തോഷ് പ്രിയൻ .12 ബാലകഥകൾ, ഉണ്ണൂലി മുത്തശ്ശി ,ഗുസ്തിക്കാരൻ മല്ലയ്യ , കുട്ടിച്ചാത്തനും കുട്ടികളും ,ജംബു, കടത്തുകാരൻ, തെരുവിലെ കുട്ടി, ഇത്തിക്കരപ്പക്കി, ഭഗത് സിംഗ് തുടങ്ങിയ കൃതികൾ രചിച്ചു. ഇത്തിക്കരപ്പക്കി എന്ന പെരുങ്കള്ളന്റെ കഥ ആദ്യമായി പുസ്തകരൂപത്തിൽ പുറത്തിറക്കിയത് സന്തോഷ് പ്രിയൻ ആണ്.

ഇപ്പോൾ തപുതിയ പുസ്തക വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ഫേസ്ബുക്കിലൂടെ ആയിരുന്നു വിശേഷം പങ്കുവെച്ചത്.

കുറുപ്പിനെ പൂർണരൂപം

ചിന്ത പബ്ലിഷേഴ്സിൽ നിന്നും എന്‍റെ പുതിയ ഒരു പുസ്തകം പുറത്തിറങ്ങുന്നു -കുട്ടികളുടെ ഭഗത് സിംഗ്. ഈ പുസ്തകത്തിന്‍റെ എട്ടാമത്തെ എഡിഷനാണിത്. ഞാനെഴുതിയ ഇരുപത്തിമൂന്ന് പുസ്തകങ്ങളിൽ ഏറ്റവും കൂടുതൽ പതിപ്പ് ഇറങ്ങിയ പുസ്തകം കൂടിയാണിത്. നേരത്തെ രചനാബുക്സാണ് കുട്ടികളുടെ ഭഗത് സിംഗ് പ്രസിദ്ധീകരിച്ചത്. എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകുമല്ലോ……

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *