Special

മുട്ടകളെടുക്കാൻ ശ്രമിച്ചു; മുഖത്തേക്ക് ആഞ്ഞു കൊത്തി പെരുമ്പാമ്പ്, ഞെട്ടിക്കുന്ന വീഡിയോ

പാമ്പുകൾ അടക്കമുള്ള ജീവികളെ പരിപാലിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന വ്യക്തിയാണ് ജെയ് ബ്രൂവെർ.അതിനാൽ തന്നെ ഇവയുടെ സംരക്ഷണത്തിനായി ഒരു സൂ തന്നെ ഒരുക്കിയിട്ടുണ്ട് ഇദ്ദേഹം. കലിഫോർണിയയിലെ റെപ്‌ടൈൽ സൂവിന്റെ പിറവി ഇങ്ങനെയായിരുന്നു. പാമ്പുകളടക്കം നിരവധി ഉരഗ വർഗത്തിലുള്ള ജീവികൾ ഈ മൃഗശാലയിലുണ്ട്.

മുതലകളെയും ഉടുമ്പുകളെയും പാമ്പുകളെയും ഒക്കെ പരിചരിക്കുന്ന വീഡിയോ ജെയ് സ്ഥിരമായി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെയ്ക്കാറുണ്ട്.അവയ്‌ക്കെല്ലാം നല്ല സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.

ഇപ്പോഴിതാ ഒരു പെരുമ്പാമ്പിന്റെ മുട്ട പരിചയപ്പെടുത്തുന്ന വീഡിയോയുമായി എത്തിയിരിക്കുമാകയാണ് ജെയ്.വീഡിയോ പെരുമ്പാമ്പാണ് ജെയ് ബ്രൂവറെ ആക്രമിക്കുന്നതും കാണാം.

പെരുമ്പാമ്പിന്റെ മുട്ടകൾ സുരക്ഷിതമായി ഇൻക്യുബേറ്ററിൽ വച്ചു വിരിയിക്കാനായാണ് ജെയ് എടുത്തത്.എന്നാൽ മുട്ടകൾ കെകൊണ്ട് എടുത്തതും പാമ്പ് മുഖത്തേക്ക് ആഞ്ഞ് കൊത്തിയതും ഒരുമിച്ചായിരുന്നു സംഭവിച്ചത്.സമാനമായ രീതിയിൽ മാസങ്ങൾക്ക് മുൻപ് മറ്റൊരു പാമ്പും ജെയ്യെ ആക്രമിച്ചിരുന്നു.എന്നാൽ കൃത്യ സമയത്ത് ഒഴിഞ്ഞു മാറിയതിനാൽ അപകടത്തിൽ നിന്നു ജെയ് രക്ഷപ്പെട്ടു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *